ശബരിമല: ഭരണഘടന സംരക്ഷണ സംഗമം സംഘടിപ്പിക്കും

കണ്ണൂർ : ശബരിമല സ്ത്രീ പ്രവേശന വിധിയിൽ ബിജെപി- ആർ എസ് എസ് കാപട്യം തുറന്ന് കാണിച്ചും ഭരണഘടന കത്തിക്കണമെന്ന ആഹ്വാനത്തിൽ പ്രതിഷേധിച്ചും കണ്ണൂരും കൂത്തുപറമ്പും ഭരണഘടന സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാൻ എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ശബരിമല ക്ഷേത്രത്തിൽ യുവതികൾക്കുള്ള വിലക്കിനെതിരെ സുപ്രീം കോടതിയെ സമീപിച്ചതും കോടതി വിധിയെ ആദ്യം സ്വാഗതം ചെയ്തതും ആർ എസ് എസാണ്. പിന്നീട് ഭക്തരെ തെരുവിലിറക്കി കേരളത്തെ സംഘർഷഭരിതമാക്കുന്ന തരത്തിലുള്ള സമരങ്ങൾ സംഘടിപ്പിക്കുന്നതിന് പിന്നിലുള്ള സവർണ രാഷ്ട്രീയ ദുഷ്ടലാക്ക് തിരിച്ചറിയേണ്ടതുണ്ട്. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കാനുള്ള സംഘ് പരിവാർ നീക്കത്തിനെതിരെ അവർണ ജനവിഭാഗങ്ങൾ രംഗത്ത് വരണമെന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു . Oct 23 ചൊവ്വ 4.30 ന് കൂത്തുപറമ്പിൽ നടക്കുന്ന സംഗമം സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് മൗലവി മുവാറ്റുപുഴയും Oct 27 ശനിയാഴ്ച 4.30 കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടക്കുന്ന സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കലും ഉദ്ഘാടനം ചെയ്യും

സെക്രട്ടറിയേറ്റ് യോഗത്തിൽ ജില്ലാ പ്രസിഡണ്ട് ബഷീർ പുന്നാട് അദ്ധ്യക്ഷത വഹിച്ചു ,ബഷീർ കണ്ണാടിപറമ്പ, ഇബ്രാഹിം കൂത്ത്പറമ്പ , സജീർ കീചേരി, ശംസുദ്ധീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: