മസ്ക്കറ്റ് എടക്കാട് മുഴപ്പിലങ്ങാട് വെൽഫെയർ അസോസിയേഷൻ രൂപീകരിച്ചു
എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ നിന്നുള്ള മസ്ക്കറ്റിൽ ജോലി ചെയ്യുന്നവരുടെ പൊതു കൂട്ടായ്മയായി ‘മസ്ക്കറ്റ് എടക്കാട് മുഴപ്പിലങ്ങാട് വെൽഫെയർ അസോസിയേഷൻ’ (MEMWA) എന്ന പേരിൽ കമ്മറ്റി രൂപീകരിച്ചു.
സ്വദേശത്തെ ചികിത്സ, ഭവന നിർമ്മാണം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സഹായം നൽകുവാനും, മണപ്പുറം പൊതു ഖബർസ്ഥാൻ നവീകരിക്കുവാനും കമ്മിറ്റി തീരുമാനിച്ചു.
ഭാരവാഹികളായി എ.കെ മുഹമ്മദ് കുഞ്ഞി (പ്രസിഡണ്ട്), ഇസ്മാഈൽ പാച്ചാക്കര (ജനറൽ സിക്രട്ടറി), മമ്മു ഹാജി.കെ..ടി (ട്രഷറർ), ഇ.കെ ഹനീഫ, എ.കെ.ഷുക്കൂർ (വൈസ് പ്രസിഡണ്ടുമാർ),ഫൈസൽ പൊന്മാണിച്ചി, മൂബീൻ കണ്ടത്തിൽ (ജോയന്റ് സിക്രട്ടറിമാർ),
അബ്ദുൽ അസീസ് കണ്ടത്തിൽ,
അശ്രഫ്. ടി.സി., മുസ്തഫ. എ.കെ. (അഡ്വവൈസറി ബോർഡ്) എന്നിവരെ തെരഞ്ഞെടുത്തു. 13 അംഗ എക്സിക്യൂട്ടീവും രൂപീകരിച്ചു.
കെ.പി.റാസിഖ്, എ.ടി.ഷാ ഫി, ഷുഹൈബ്.കെ.വി,
എ.കെ.ഹാരിസ്, റസിൽ കണ്ടത്തിൽ,ടി.സി.ഇഖ്ബാ ൽ, അഷ്ഫാഖ് സി.പി., റഫീഖ്.പി.കെ., ജംഷാദ് എ.പി., ഇസ്മാഈൽ പി.കെ, നജീബ് എ.ടി., ഷഫീർ സി.കെ, ഷഹീർ എം.എൻ എന്നിവരാണ് എക്സി. അംഗങ്ങൾ.
കൺവെൻഷനിൽ ടി.സി. അശ്റഫ് അധ്യക്ഷത വഹിച്ചു. ഒമാനിൽ ഹൃസ്വ സന്ദർശനത്തിനെത്തിയ പൊതുപ്രവർത്തകൻ പീത്തയിൽ പി.വി. അബൂബക്കർ ഉദ്ഘാടനം ചെയ്തു. കണ്ടത്തിൽ അബ്ദുൽ അസീസ് സ്വാഗതവും ഇസ്മാഈൽ പാച്ചാക്കര നന്ദിയും പറഞ്ഞു. പി.കെ.ഇസ്മാഈൽ ഖിറാഅത്ത് നടത്തി. അൽറഫി ഹോട്ടലിൽ നടന്ന കൺവെൻഷനിൽ നിരവധി പേർ സംബന്ധിച്ചു.
============================