ചരിത്രത്തിൽ ഇന്ന്: ഒക്ടോബർ 20

world osteopororis day (അസ്ഥി ക്ഷയ ദിനം)

World statistics day (ലോക സ്ഥിതിവിവര കണക്ക് ദിനം) രണ്ടു വർഷം കൂടുമ്പോൾ ആചരിക്കുന്നു…

International day of air traffic controller…

International sloth day

1818- USA … കാനഡ. 49 th parallel അതിർത്തിയായി അംഗീകരിച്ചു..

1864- പ്രസിഡണ്ട് ലിങ്കൺ thanks giving day അമേരിക്കയിൽ national holiday ആയി പ്രഖ്യാപിക്കുന്നു.. ,

1911.. നോർവേക്കാര നായ ആമുണ്ട് സെൻ ദക്ഷിണ ധ്രുവ പര്യടനം തുടങ്ങി…

1918.. ഒന്നാം ലോക മഹായുദ്ധം സമാപനം ..

1957- ലസ്റ്റർ ബി പിയർ സണ് സൂയസ് പ്രശ്നം കൈകാര്യം ചെയ്തതിന് സമാധാന നോബൽ. ഇത് ലഭിക്കുന്ന ആദ്യ കാനഡക്കാരൻ

1962- ഹിമാലയത്തിൽ ചൈനീസ് കടന്ന് കയറ്റം.. യുദ്ധത്തിന് തുടക്കം..

1963- സൗത്ത് ആഫ്രിക്കയിലെ വർണ വെറിയൻ ഭരണകൂടം നെൽസൺ മണ്ഡേലയെ ജയിലിലടക്കാനായ കുറ്റവിചാരണ തുടങ്ങി…

1947- U N പതാക പൊതുസഭ അംഗീകരിച്ചു..

1969- സോമാലിയയിൽ സൈനിക വിപ്ലവം

1973- ലോക പൈതൃക പട്ടികയിൽ UNESC0 ഉൾപ്പെടുത്തിയ ആസ്ത്രേലിയയിലെ സിഡ്നി ഓപ്പറ ഹൗസ് പൊതുജനങ്ങൾക്കായി തുറന്ന് കൊടുത്തു..

1983- General agreement of weight and measures 1 meter എന്നത് re define ചെയ്തു…

1994- കേരളത്തിൽ ഏറെ വിവാദം സൃഷ്ടിച്ച ചാരക്കേസിന് തുടക്കം കുറിച്ച് മറിയം റഷീദയുടെ അറസ്റ്റ്’..

2004- എഡ്യുസാറ്റ് വിക്ഷേപിച്ചു..

ജനനം

1632- ക്രിസ്റ്റഫർ റെൻ.. ബ്രിട്ടിഷ് ആർകിടെക്ട്.. ലണ്ടനിലെ പ്രശസ്തമായ സെന്റ് പോൾസ് കത്തിഡ്രലിന്റെ ശിൽപി

1891.. ജെയിംസ് ചാഡ് വിക്ക്.. ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ… ന്യൂട്രോൺ കണ്ടുപിടിച്ചതിന് 1935ൽ നോബൽ സമ്മാനം നേടി

1891… ജോമോ കെനിയാറ്റ.. കെനിയയുടെ രാഷ്ട്രപിതാവ്.. കെനിയൻ ഗാന്ധി എന്നറിയപ്പെടുന്നു…

1920- സിദ്ധാർഥ ശങ്കർ റേ.. മുൻ കേന്ദ്ര മന്ത്രി, ഇന്ദിരയുടെ വിശ്വസ്തൻ, മുൻ ഗവർണർ, മുൻ അംബാസഡർ, ഏറെക്കാലം ബംഗാൾ മുഖ്യമന്ത്രി..

1920- വി.എസ്. അച്ചുതാനന്ദൻ… കേരളത്തിലെ മുൻ മുഖ്യമന്ത്രി. ഇപ്പോൾ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാൻ.

1949.. ബെഞ്ചമിൻ നെതന്യാഹു.. ഇസ്രയേൽ മുൻ പ്രധാനമന്തി

1978… വിരേന്ദ്ര സെഹ് വാഗ്… മുൻ ക്രിക്കറ്റ് താരം.. ആക്രമണ ക്രിക്കറ്റിന് പുതിയ ഭാവം നൽകിയ വ്യക്തി.. ടെസ്റ്റിൽ രണ്ട് ട്രിപ്പിൾ സെഞ്ചുറി നേടിയ ഏക ഇന്ത്യക്കാരൻ… നജഫ്ഗർ ഗിന്റെ രാജകുമാരൻ എന്ന് അറിയപ്പെടുന്നു.

ചരമം

1936- ആനി സള്ളിവൻ . അമേരിക്കൻ അധ്യാപിക. കഠിനാദ്ധ്വാനവും ആത്മവിശ്വാസവും കൊണ്ട് തന്റെ പരിമിതികളെ തോൽപ്പിച്ച് ജീവിത വിജയം നേടാൻ ഹെലൻ കെല്ലറെ സഹായിച്ചു..

1972- സി.എച്ച് . കണാരൻ മുൻ MLA , CPI(M) മുൻ സംസ്ഥാന സെക്രട്ടറി

1984- പോൾ ഡെറക്.. ബ്രിട്ടിഷ് ശാസ്ത്രജ്ഞൻ.. 1933ൽ നോബൽ നേടി..

2001.. കവിയൂർ മുരളി. ദളിത് പണ്ഡിതൻ, കേരള ചരിത്രം ദളിത് കാഴ്ചപ്പാടിൽ എന്ന കൃതി രചിച്ചു.. ദളിത് ഭാഷാ നിഘണ്ടു രചിച്ചു..

2011 – മു അമർ ഗദ്ദാഫി.. ലിബിയൻ നേതാവ്. വിപ്ലവകാരികളാൽ വധിക്കപ്പെട്ടു..

2013 – വല്ലച്ചിറ മാധവൻ.. മലയാള സാഹിത്യകാരൻ.. 400 ലേറെ കൃതികൾ രചിച്ചു.. അച്ചമ്മ എന്ന കൃതി ക്രൈസ്തവ വിശ്വാസത്തെ ചോദ്യം ചെയ്യുന്നു എന്ന പേരിൽ 1962 ൽ നിരോധിച്ചു..

2013 – ലിവർ ഡക്ലാൻ.. സാമ്പത്തിക ശാസ്ത്രജ്ഞൻ.. 1980 ൽ നോബൽ നേടി.. ഇക്കണോ മെട്രിക്സിന്റ ഉപജ്ഞാതാക്കളിൽ ഒരാളായി കരുതുന്നു..

2014- റെനബറി.. സ്വിസ് ഫോട്ടോ ഗ്രാഫർ.. ചെഗുവരയുടെ ചുരുട്ട് പുകക്കുന്ന അപൂർവ ചിത്രം പകർത്തിയത് വഴി പ്രശസ്തി നേടി..

2017- തുറവൂർ വിശ്വംഭരൻ.. അദ്ധ്യാപകൻ, മഹാഭാരത വ്യഖ്യാതാവ്, ജൻമഭൂമി പത്രാധിപർ..

(എ.ആർ.ജിതേന്ദ്രൻ, പൊതുവാച്ചേരി ,കണ്ണൂർ)

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: