വാഹനം ഇടിച്ചു പരിക്കേറ്റ നായകുട്ടിക്ക് രക്ഷകരായി ദമ്പതികൾ

എടക്കാട്: വാഹനം ഇടിച്ചു പരിക്കേറ്റു വേദന കടിച്ചമർത്തി റോഡിൽ കിടന്ന നായക്കുട്ടിക്ക് ദമ്പതികൾ രക്ഷകരായി. കോടിയേരി എടത്തട്ടതാഴയിൽ തലശ്ശേരി-മാഹി
ബൈപാസ് പാലത്തിന് സമീപത്ത്
നടപ്പാതയിൽ കാലിലെ വ്രണം പഴുത്ത് നടക്കാനാവാതെ കിടക്കുന്ന
നായക്കുട്ടിയുടെ ചിത്രം 14ന് മലയാള മനോരമ പ്രസിദ്ധീകരിച്ചിരുന്നു.
പടം കണ്ട് നടാൽ ചന്ദ്ര ഹൗസിൽ ടി. ദേവരാജും (46), ഭാര്യ സി.ജെ. ഷിജിയും (37) കഴിഞ്ഞ ദിവസം എത്തി നായക്കുട്ടിയെ എടുത്തു കൊണ്ടുപോയി, കണ്ണൂർ വെറ്റിനറി ആശുപത്രിയിൽ എത്തിച്ചു
കാലിലെ വ്രണം മരുന്ന് വച്ചു കെട്ടി വീട്ടിൽ ആക്കിയിരിക്കുകയാണ്.
കണ്ണൂരിലെ ജ്വല്ലറിയിൽ സ്വർണ്ണപണിക്കാരനാണ് ദേവരാജ്. ഷിജി പാഴ്സൽ സർവീസ് ജീവനക്കാരിയാണ്. രണ്ട് വർഷമായി ദമ്പതികൾ സ്ഥിരമായി തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ട്. ജോലി കഴിഞ്ഞെത്തിയാൽ രാത്രി 10ന് സ്കൂട്ടറിൽ നടാൽ മുതൽ തോട്ടട ജെടിഎസ് വരെ തെരുവിൽ കഴിയുന്ന നായ്ക്കൾക്ക് ഭക്ഷണം നൽകും.
ഇതിനിടയിൽ കണ്ണൂർ ARROW
എന്ന സംഘടനയുമായി ബന്ധപ്പെട്ടതിന് ശേഷമാണ് അപകടത്തിൽപ്പെട്ട നായകളെ രക്ഷിക്കാനാരംഭിച്ചത്. പട്ടുവത്ത് വഴിയിൽ പരിക്കേറ്റ് കിടന്ന നായയെ മൃഗാശുപ്രതിയിൽ എത്തിച്ച് ചികിത്സ നൽകി വീട്ടിലേക്ക് കൊണ്ടുവന്നു. പഴയങ്ങാടിയിൽ മറ്റു മൃഗങ്ങളുടെ കടിയേറ്റ നായക്കുട്ടിയെയും രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയ നായകളെയെല്ലാം
വീട്ടിൽ വളർത്തുകയാണ് ദേവരാജ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: