ലോക്ക് ഡൗണിൽ ജീവിതം വഴി മുട്ടിയ ഭിന്നശേഷിക്കാരന് ‘കണ്ണൂർ വാർത്തകൾ ഓൺലൈൻ’ ന്യൂസിന്റെ ഒരു കൈ സഹായം

ലോക്ക് ഡൗൺ ആരംഭിച്ച അന്ന് മുതൽ കൂത്ത്പറമ്പ് പാച്ചപ്പൊയ്ക ചാത്തൻമുക്കിലെ സുനേഷിന്റെ ജീവിതവും ലോക്കാണ്. ലോട്ടറി വിറ്റ് ഉപജീവനം നടത്തിയിരുന്ന ഭാര്യയും രണ്ടു പിഞ്ചു മക്കളുമുള്ള ഈ ഭിന്നശേഷിക്കാന്റെ ജീവിതം ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ഒരു ചോദ്യ ചിഹ്നമാണ്. ലോണെടുത്ത് വാങ്ങിയ മുച്ചക്ര സ്‌കൂട്ടർ ഒരു പായ കൊണ്ട് മൂടി വെച്ച് തന്റെ നിസ്സഹായാവസ്ഥയെ കുറിച്ച് ആലോചിക്കുകയാണ് അയാൾ. “കണ്ണൂർ വാർത്തകൾ ഓൺലൈൻ” ന്യൂസിന്റെ 130 ഓളം വരുന്ന വാട്സപ്പ് ഗ്രൂപ്പിലെ ഒരു അംഗമാണ് സുനേഷ്. ഒരു ദിവസം ഞങ്ങളുടെ ഓഫീസിലേക്ക് സുനേഷിന്റെ ഒരു ഫോൺ കോളെത്തി. ജീവിതം വഴി മുട്ടി ഇരിക്കുകയാണെന്നും ഭക്ഷണം വാങ്ങാൻ പോലും ബുദ്ധിമുട്ടിലാണെന്നും പറഞ്ഞു കൊണ്ട്. ലോണെടുത്ത് വാങ്ങിയ മുച്ചക്ര സ്‌കൂട്ടറിന്റെ തിരിച്ചടവ് കഴിഞ്ഞ 9 മാസമായി മുടങ്ങിയിരിക്കുകയാണെന്നും ലോൺ തിരിച്ചടക്കാത്തതിനാൽ ഫൈനാൻസുകാരുടെ ഭാഗത്ത് നിന്നും വലിയ സമ്മർദമാണെന്നും സുനേഷ് ഞങ്ങളെ അറിയിച്ചു. തുടർന്ന് ഞങ്ങൾ സുനേഷിന്റെ വാടക വീട്ടിൽ പോകുകയും കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തു. സുനേഷിന് റേഷൻ കാർഡ് പോലും ഇല്ല. അത് കൊണ്ട് തന്നെ സർക്കാർ ആനുകൂല്യങ്ങളും ലഭ്യമല്ല. സുനേഷിന്റെ നിസ്സഹായാവസ്ഥ കണ്ട് “കണ്ണൂർ വാർത്തകൾ ഓൺലൈൻ” ന്യൂസിന്റെ പരസ്യ വരുമാനത്തിൽ നിന്നുള്ള ചെറിയൊരു സഹായം സുനേഷിന് കൈമാറിയാണ് ഞങ്ങൾ തിരിച്ചു വന്നത്. സുനേഷിന്റെ മൂത്ത കുട്ടിയുടെ ഓൺലൈൻ ക്‌ളാസും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. ഉണ്ടായിരുന്ന മൊബൈൽ ഫോൺ തകരാറിൽ ആയതോടെയാണിത്. സഹായിക്കാൻ കഴിയുന്നവർക്ക് സുനേഷിനെ ബന്ധപ്പെടാം. ഫോൺ നമ്പർ: 9947159594

അക്കൗണ്ട് വിവരങ്ങളും താഴെ കൊടുക്കുന്നു

A/C Number: 40697101039470

IFSC: KLGB0040697

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: