മഴയിലും കാറ്റിലും വീടുകൾക്ക് നാശം; മരങ്ങൾ കടപുഴകി

5 / 100


കണ്ണൂർ ജില്ലയില്‍ ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. പഴയങ്ങാടി പൊടിത്തടത്ത് ഉണ്ടായ ചുഴലിക്കാറ്റില്‍ നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 40ലേറെ മരങ്ങള്‍ കടപുഴകി. ശനിയാഴ്ച പകല്‍ 12 മണിയോടെയാണ് സംഭവം. പൊടിത്തടത്ത് ആനന്ദ തീര്‍ത്ഥ സ്മാരക മന്ദിരത്തിന് സമീപത്തെ യു സജിത്ത് കുമാര്‍, ടി രജിത, സി രാജന്‍, ഗിരിധര ബാബു എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായ നാശമുണ്ടായത്. യൂ സജിത്തിന്റെ വീടിന്റെ മുകളില്‍ സ്ഥാപിച്ച ഷീറ്റുകള്‍ പറന്നു പോയി. രജിതയുടെയും ഗിരിധര ബാബുവിന്റെയും രാജന്റേയും വീടുകള്‍ക്ക് മേല്‍ മരം വീണാണ് അപകടം. ആളപായമില്ല. വിവിധയിടങ്ങളില്‍ വൈദ്യുത ലൈനുകളും പൊട്ടിവീണു. ഏഴോം പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: