മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പോലീസ്

പ്രവാസികളെ ഉൾപ്പെടെ സാധാരണക്കാരായ യുവതീ യുവാക്കളെ ജോലി വാഗ്ദാനവും കൂടുതൽ പണം ലഭിക്കുമെന്നും പ്രലോഭിപ്പിച്ച് വശത്താക്കുന്ന മണിചെയിൻ മാതൃകയിലുള്ള തട്ടിപ്പിനെതിരെ ജാഗ്രതാ നിർദേശവുമായി പോലീസ്. കാഞ്ഞങ്ങാട് മാവുങ്കാലിൽ പ്രവർത്തിച്ചുവന്ന ക്യൂ ലയൺസ് എഡ്യൂക്കേഷൻ ട്രസ്റ് എന്ന പേരിൽ വ്യാപകമായി ആളുകളിൽ നിന്നും പണം വാങ്ങിയ സംഭവം പുറത്തായ സാഹചര്യത്തിലാണ് നടപടി.സംഭവത്തിനുപിന്നാലെ പയ്യന്നൂർ പോലീസിൽ ഉൾപ്പെടെ നിരവധി പരാതികളാണ് വരുന്നത്.പണം നഷ്ട്പ്പെട്ടതിനു പിന്നാലെ ജോലിയും നാഷ്ട്പ്പെട്ടതിന്റെ ആഘാതത്തിലാണ് പലരും.മിക്കവരും തങ്ങൾ നേരത്തെ ചെയ്തിരുന്ന ജോലിയിൽ നിന്നും വിട്ടുനിന്നാണ് മണിചെയിൻ രംഗത്തേക്ക് മുഴുവൻസമയ വർക്കർമാരായി ഇറങ്ങിയത്.കമ്പനിയിൽ ആദ്യം നിക്ഷേപിച്ച തുക വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇതിൽ ചേർന്നവർ. നിക്ഷേപ തുക മുഴുവൻ മലേഷ്യയിലേക്കാണ് പോകുന്നതെന്നാണ് പൊലീസിനു ലഭിച്ച വിവരം.ഇതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരണമെങ്കിൽ കമ്പനിയുടെ സ്ഥാപകനേയും ഇയാളുടെ കൂട്ടാളിയെയും അറസ്റ്റു ചെയ്യേണ്ടതുണ്ട്.സംഭവത്തിൽ തുടർനടപടികൾ കർശനമായിരിക്കുമെന്നും ഇത്തരം തട്ടിപ്പുകൾ കണ്ടാൽ വിവരം നൽകണമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: