ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചര്‍

ഗൂഗിള്‍ പേയില്‍ തൊഴിലവസരങ്ങള്‍ തിരയാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചു. ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി പോലുള്ള മേഖലകളിലേക്കുള്ള തൊഴിലവസരങ്ങള്‍ നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ജോബ്സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍, തുടക്കത്തില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ജോബ്സ് ഫീച്ചര്‍ ഉപയോഗിക്കാനാവുക. ഇതിനായി സൊമാറ്റോ, ഡന്‍സോ, 24സെവന്‍, റിതു കുമാര്‍, ഫാബ് ഹോട്ടല്‍സ് ഉള്‍പ്പെടെ 25 ഓളം സ്ഥാപനങ്ങളുമായി ഗൂഗിള്‍ സഹകരിച്ച് പ്രവര്‍ത്തിക്കും.
ഗൂഗിള്‍ പേ ആപ്പില്‍ തൊഴിലന്വേഷകര്‍ ഒരു പ്രൊഫഷണല്‍ പ്രൊഫൈല്‍ തയ്യാറാക്കണം. ഈ വിവരങ്ങള്‍ ആരെല്ലാം കാണുന്നുണ്ടെന്നും ആര്‍ക്കെല്ലാം അവ കൈമാറിയെന്നുമെല്ലാം അറിയാന്‍ സാധിക്കും. ഉപയോക്താക്കളുടെ പ്രൊഫൈല്‍ പരിശോധിച്ച് അവര്‍ക്ക് അനുയോജ്യമായ ജോലികള്‍ നിര്‍ദേശിക്കും. നിങ്ങളുടെ സമ്മതത്തോടെ മാത്രമേ പ്രൊഫൈല്‍ പരിശോധിക്കുകയുള്ളൂ. സൗജന്യമായി സിവി നിര്‍മിക്കാനും, പരിശീലന വീഡിയോകള്‍, കോഴ്സുകള്‍, ആര്‍ട്ടിക്കിളുകള്‍ തുടങ്ങിയവ പരിചയപ്പെടുത്തുകയും ചെയ്യും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: