ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു

ലഖ്‌നൗ: മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു. നിയമവിദ്യാര്‍ത്ഥിയുടെ ലൈംഗിക്രമ പരാതിയിലാണ് അറസ്റ്റ്. പ്രത്യേക അന്വേഷണസംഘമാണ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തത്. ചിന്മയാനന്ദ് ഒരു വര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്. യു.പി പൊലീസ് പരാതി സ്വീകരിക്കതതിനെ തുടര്‍ന്നാണ് ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വിദ്യാര്‍ത്ഥി പഠിക്കുന്ന കോളേജിന്റെ ഡയറക്ടറാണ് സ്വാമി ചിന്മയാനന്ദ്. ചിന്മയാനന്ദ് പല പെണ്‍കുട്ടികളുടേയും ജീവിതം നശിപ്പിച്ചെന്നും തന്നെ പീഡിപ്പിച്ചെന്നും വിദ്യാര്‍ത്ഥി ആരോപിച്ചിരുന്നു.അതേസമയം മതിയായ തെളിവുകളുണ്ടെങ്കില്‍ മാത്രമേ ചിന്മയാനന്ദിനെ അറസ്റ്റു ചെയ്യുവെന്ന് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ബുധനാഴ്ച്ച അറിയിച്ചിരുന്നു. ചിന്മയാനന്ദിനെ അറസ്റ്റു ചെയ്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് പെണ്‍കുട്ടിയുെ പറഞ്ഞിരുന്നു. തെളിവുകള്‍ ഹാജരാക്കിയിട്ടും എസ്.ഐ.ടി എന്തുകൊണ്ടാണ് ഇതുവരെയും ചിന്മയാനന്ദിനെ അറസ്റ്റുചെയ്യാത്തതെന്നും വിദ്യാര്‍ഥിനി ചോദിച്ചിരുന്നു.ചിന്മയാനന്ദിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അന്വേഷണ സംഘം തങ്ങളുടെ മേല്‍ കുറ്റം ചുമത്താനാണ് നോക്കുന്നതെന്നും യുവതി ആരോപിച്ചിരുന്നു.

1 thought on “ബി.ജെ.പി നേതാവ് സ്വാമി ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്തു

  1. He was arrested because the girl threatened suicide. He belongs to a party with difference!
    Only those opposing are guilty in their eyes. PC was arrested and jailed simply against a complaint of a murder accused. Similar to Ommen Chandy in Kerala . Thank God he was not arrested and jailed because it happened in Kerala! In the above case full proof for the rape committed by accused was given yet he was arrested only there was a pressure. Even the case watered down ‘not amounting to rape,’ obviously to save him!

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: