സര്‍ക്കാര്‍ നടത്തുന്നത് ‘തലക്കെട്ട് നിര്‍വഹണം’; സാമ്പത്തിക പ്രതിസന്ധിയെ മറയ്ക്കാന്‍ തലക്കെട്ടുകള്‍ ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ്

ധനകാര്യമന്ത്രിയുടെ വലിയ പ്രഖ്യാപനമാണ് ഇന്നലെ നടന്നതെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്. ഇ സിഗററ്റ് നിരോധനത്തെ മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസിന്റെ പരിഹാസം.
മറ്റൊരു വലിയ പ്രഖ്യാപനമാണ് ധനകാര്യമന്ത്രിയില്‍ നിന്നുണ്ടായത്. നിലവില്‍ സര്‍ക്കാരിന്റെ ജോലി എന്നത് സാമ്പത്തിക പ്രതിസന്ധിയുടെ വാര്‍ത്തകള്‍ പുറത്ത് വരാതിരിക്കാന്‍ ദിവസവും ഒരു പുതിയ തലക്കെട്ട് ഉണ്ടാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് ആരോപിച്ചു.
ഇ സിഗററ്റുകളെ നിരോധിച്ചത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ സിഗററ്റുകളെയും പാന്‍മസാലകളെയും സര്‍ക്കാര്‍ നിരോധിക്കുമോ എന്ന് അറിയാനാഗ്രഹമുണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് മാക്കന്‍ പറഞ്ഞു.
സിഗററ്റ് കമ്പനികളില്‍ നിന്ന് മാത്രം 28000 കോടി രൂപയാണ് സര്‍ക്കാരിന് നികുതിയായി ലഭിക്കുന്നതെന്ന് ടുബാകോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: