ചെലവ് മുകളിലേക്ക്, വില താഴോട്ട്

കണ്ണൂർ: റബ്ബറും കവുങ്ങും ചതിച്ചു. കർഷകന് ഏക ആശ്രയമായിരുന്ന തേങ്ങയുടെ വിലയും താഴോട്ട്.കൂലിച്ചെലവും ഉൽപാദനച്ചെലവും കൂടുന്നതിനനുസരിച്ചു വില കിട്ടാതെ കേരകർഷകരുടെ നടുവൊടിയുന്നു.മുൻ വർഷങ്ങളിൽ ഓണസീസണിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്കു 45 രൂപ വരെ ഉയർന്നിരുന്നു.എന്നാൽ ഈ ഓണ
സീസണു ശേഷം ആ വിലയും ഇടിഞ്ഞ് 30ൽ എത്തി നിൽക്കുന്നു. ഇങ്ങനെപോയാൽ തുടർ മാസങ്ങളിൽ പിടിച്ചു നിൽക്കാൻ കഴിയുമോ എന്ന എന്ന ആശങ്കയിലാണു കർഷകർ.ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു കിലോ തേങ്ങയുടെ വില 6 രൂപയോളമാണു കുറഞ്ഞത്. കനത്ത മഴയെ തുടർന്നുള്ള രോഗബാധയ്ക്കൊപ്പം വിലക്കുറവ് കൂടിയായതോടെ കർഷകർ പ്രതിസന്ധിയിലായി. ഉൽപാദന ചെലവുകൾ ദിനംപ്രതി വർധിക്കുമ്പോഴും നാളികേരത്തിന്റെ വില ഇടിയുന്നതാണു കർഷകരെ ദുരിതത്തിലാക്കുന്നത്. ഉൽപാദനച്ചെലവിന്റെ 69.5 ശതമാനം കൂലിയാണെന്നു കൃഷിച്ചെലവു വിലനിർണയ കമ്മിഷൻ(സിഎസിപി) പറയുന്നു. 1996ൽ 4.92 രൂപയായിരുന്നു ഒരു നാളികേരത്തിന് ബോർഡ് ഉൽപാദനച്ചെലവു കണക്കാക്കിയിരുന്നതെങ്കിൽ 2019ൽ അത് 11 രൂപ മാത്രമാണ്. അതേസമയം, കൂലി 20 വർഷത്തിനിടെ കേരളത്തിൽ അഞ്ചിരട്ടിവരെ വർധിച്ചു. 2000ൽ 150 രൂപ ഉണ്ടായിരുന്ന കൂലി ഇപ്പോൾ 750– 800 രൂപയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: