പ്രിൻസിപ്പൽ വൈൽഡ് ലൈഫ് വാർഡനെ തടഞ്ഞുവെച്ചു

ഇരിട്ടി:ആന ചവിട്ടിക്കൊന്ന കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാര വിതരണത്തിലെ കാലതാമസത്തിൽ പ്രതിഷേധിച്ച് പ്രിൻസിപ്പൽ വൈൽഡ് ലൈഫ് വാർഡനെയും ജനപ്രതിനിധികളെയും തടഞ്ഞുവെച്ചു. ആറളം വനാതിർത്തിയിലെ വന്യമൃഗപ്രതിരോധമാർഗങ്ങളെക്കുറിച്ച് ജനപ്രതിനിധികളും ജീവനക്കാരുമായുള്ള ചർച്ചയ്ക്കുശേഷം വളയംചാലിലെ വനംവകുപ്പിന്റെ ഓഫീസിൽനിന്ന് പുറത്തിറങ്ങുമ്പോഴാണ് ആദിവാസികളും കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും പ്രതിഷേധവുമായി എത്തിയത്.
ആനമതിൽ നിർമ്മിക്കുമെന്ന് പറഞ്ഞിട്ട് ഒരുവർഷമായി. അനാഥമായ കുടുംബങ്ങൾക്ക് ജോലിനൽകുന്നത് വാഗ്ദാനംമാത്രമാകുന്നു. ആനയെപ്പേടിച്ച് കുട്ടികളെ സ്കൂളിൽപ്പോലും പറഞ്ഞുവിടാൻ പറ്റുന്നില്ല. നട്ടുനനച്ചുണ്ടാക്കിയതുപോലും നശിപ്പിക്കപ്പെടുന്നു.
കൊല്ലപ്പെട്ട കുടുംബങ്ങളുടെ ആശ്രിതർക്ക് ജോലിനൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാമെന്ന ആധികൃതരുടെ ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: