കെ.പി.അച്യുതൻ മാസ്റ്റർ നിര്യാതനായി….

മട്ടന്നൂർ:കൂടാളി പഞ്ചായത്ത് മുൻ പ്രസിഡന്റും സി പിഐ എം പട്ടാന്നൂർ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായ പട്ടാന്നൂർ കൊളപ്പയിലെ കെ പി അച്യുതൻ മാസ്റ്റർ (68) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 12ന് നാലുപെരിയ പൊതുശ്മശാനത്തിൽ. മുട്ടന്നൂർ യുപി സ്കൂൾ പ്രധാനാധ്യാപകനായി വിരമിച്ച അച്യുതൻ കെ എസ് വൈ എഫിലൂടെ പൊതു പ്രവർത്തന രംഗത്തെത്തിയ നേതാവായിരുന്നു. കർഷകസംഘം വില്ലേജ് സെക്രട്ടറി, ഏരിയാ കമ്മിറ്റിയംഗം, അധ്യാപക സംഘടനാ നേതാവ്, കൂടാളി പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പട്ടാന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പട്ടാന്നൂർ യുവധാര ക്ലബ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. നിലവിൽ സിപിഐ എം പട്ടാന്നൂർ ലോക്കൽ കമ്മിറ്റിയംഗമാണ്. പരേതനായ അപ്പനു നമ്പ്യാരുടെയും ശ്രീദേവിയമ്മയുടെയും മകനാണ്. ഭാര്യ: സി.എ. പുഷ്പവല്ലി (റിട്ട. അധ്യാപിക പട്ടാന്നൂർ യുപി സ്കൂൾ). മക്കൾ: ഷിജിൻ (എൻജിനിയർ ഓസ്ട്രേലിയ), ജിഷ (അധ്യാപിക മുരിങ്ങേരി യുപി സ്കൂൾ). മരുമക്കൾ: സന (ഓസ്ട്രേലിയ), വിനോദ് കുമാർ (അസി. ലേബർ ഓഫീസർ കണ്ണൂർ). സഹോദരങ്ങൾ: ദാമോദരൻ, രാധ, ജാനകി, പുരുഷോത്തമൻ, നളിനി .

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: