കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ നിന്നും എട്ടു കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ

കണ്ണൂര്‍: കണ്ണൂര്‍ ഫോര്‍ട്ട് റോഡില്‍ നിന്നും എട്ടു

കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതിയടക്കം രണ്ടുപേർ പിടിയിൽ. കണ്ണൂര്‍ സിറ്റിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനായ ഫാറൂഖിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയായ റഹൂഫ് എന്ന കട്ടറൗഫ് (28), മരക്കാര്‍കണ്ടിയിലെ മുഹമ്മദ് ശഫീഖ് (28) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂര്‍ ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നേതൃത്വത്തിലുള്ള ജില്ലാആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും പൊലീസുമാണ് പ്രതികളെ പിടികൂടിയത്. ആന്ധ്രയില്‍ നിന്നാണ് കഞ്ചാവ് ടൂറിസ്റ്റ് ബസ് വഴി കടത്തിയത്. പിടിയിലകപ്പെട്ട യുവാക്കള്‍ കഞ്ചാവ് കൈമാറാന്‍ റോഡിലൂടെ നടന്നുപോകവെയാണ് പിടിയിലായത്. രണ്ട് ബാഗുകളിലായി നാലുകിലോ വീതം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: