മടപ്പള്ളി കോളേജ് ആക്രമണം: ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യുക: ഫ്രറ്റേണിറ്റി കണ്ണൂർ

കണ്ണൂർ : മടപ്പള്ളി കോളേജിലെ പെൺകുട്ടികളെ തെരുവിൽ മർദിച്ച എസ്.എഫ്.ഐ ക്രിമിനലുകളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ പ്രസിഡന്റ് എം ഖദീജ ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ ടൗണിൽ നടത്തിയ പ്രതിഷേധ പ്രകടനവും സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളെയടക്കം വളഞ്ഞിട്ട് ക്രൂരമായി ആക്രമിച്ച എസ് എഫ് ഐ യുടെ ഗുണ്ടായിസം ജനാധിപത്യവിശ്വാസികൾ ഒന്നിച്ച് നിന്ന് എതിർക്കേണ്ടതുണ്ട്.ഒരു പെൺകുട്ടിയുടെ ചോദ്യത്തെപോലും ഭയപ്പെടുന്ന തലത്തിലേക്ക് അധഃപതിച്ചതിന് കാരണം അവരുടെ ആശയപ്പാപ്പരത്തമാണെന്നും അദ്ദേഹം ആരോപിച്ചു.

ഫ്രറ്റേണിറ്റി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻറ് മിസ്ഹബ് ഇരിക്കൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.മുഹ്സിൻ ഇരിക്കൂർ, ഫർസീന ഫൈസൽ, സിറാജ് കാഞ്ഞിരോട് എന്നിവർ സംസാരിച്ചു.മിസ്ഹബ് തലശ്ശേരി, ഹംദാൻ ഖാലിദ്, അഹദ് സക്കരിയ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി…

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: