കണ്ണൂരിൽ ഏഴ്പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച വേലക്കാരി അറസ്റ്റിൽ.

കണ്ണൂർ: ജോലിക്ക് നിന്ന വീട്ടിൽ നിന്ന് ഏഴ്പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച ജോലിക്കാരി അറസ്റ്റിൽ. ചിറക്കൽ പുല്ലൂപ്പിക്കടവിലെ ആയിഷക്വാർട്ടെർസിൽ

താമസിക്കുന്ന ടി.എംആതിര (20)യെയാണ് ടൗൺ എസ്.ഐ. ശ്രീജിത്ത് കൊടെരി അറസ്റ്റ് ചെയ്തത്.

പള്ളിക്കുന്ന്തു തുളിച്ചേരി എൻ.സി ശേഖരൻ റോഡിലെ സുകന്യ ജയരാജിന്റെ വീട്ടിൽ നിന്നാണ് ഈ മാസം എട്ടാംതിയ്യതി മോഷണം നടത്തിയത്.സുകന്യയും ഭർത്താവും പുറത്ത് പോയ സമയത്ത് അലമാരയിൽ സൂക്ഷിച്ച മാല ഉൾപടെയുള്ള ആഭരണങ്ങൾ കവരുകയായിരുന്നു. വീട്ടമ്മ പോലീസിൽ പരാതി നൽകിയതോടെ നാട്ടിൽ നിന്നും മുങ്ങിയ ആതിര ഇന്നലെ ക്വാർട്ടെഴ്സിൽ എത്തിയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അമ്പതിനായിരം രൂപക്ക് വിൽപന നടത്തിയ ആഭരണങ്ങൾ നഗരത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും കണ്ടെടുത്തു.പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: