സ്വകാര്യക്ഷേത്രജീവനക്കാര്‍ക്ക് ജോലി സ്ഥിരത വേണം, ഇ.എസ്.ഐ ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം: കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേര്‍സ് അസോസിയേഷന്‍

സ്വകാര്യ ക്ഷേത്രജീവനക്കാര്‍ക്ക് ജോലി സ്ഥിരത ഉറപ്പ് വരുത്തണമെന്നും, ഏകീകരിച്ച ശമ്പള സ്‌കെയില്‍

നടപ്പിലാക്കണമെന്നും ഉത്സവബത്ത, അവധി, ഇ.എസ്.ഐ.ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് ടെമ്പിള്‍ ജനറല്‍ വര്‍ക്കേര്‍സ് അസോസിയേഷന്‍ ജില്ലാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോലധാരികള്‍, കോമരം, അന്തിത്തിരിയന്മാര്‍, വാദ്യാ കലാകാരന്മാര്‍ എന്നിവര്‍ക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്.ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം നല്‍കണമെന്നും, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നും, മലബാര്‍ ദേവസ്വം നിയമഭേദഗതി ബില്‍ അടുത്ത നിയമസഭയില്‍ പാസ്സാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. സപ്തമ്പര്‍ 23 ന് കൂത്തുപറമ്പ് അമൃതാനന്ദമയി മഠത്തില്‍ ജീവനക്കാരുടെ കണ്‍വന്‍ഷന്‍ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സിക്രട്ടരി ശ്രീജിഷ് നമ്പീശന്‍, ജില്ലാ രക്ഷാധികാരി മുല്ലപ്പള്ളി മഹേശ്വരന്‍ നമ്പൂതിരി ,ജില്ലാ സിക്രട്ടരി ഉണ്ണി നാരായണന്‍ നമ്പൂതിരി, എ.പി.രാജേന്ദ്രന്‍, കെ.കെ. വിശ്വാമിത്രന്‍ നമ്പൂതിരി സംബന്ധിച്ചു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: