വിസ്ഡം സ്റ്റുഡന്റ്സ് ജില്ല ഹയർ സെക്കണ്ടറി വിദ്യാർത്ഥി സമ്മേളനം 23ന് തലശ്ശേരിയിൽ

കണ്ണൂർ :- വിസ്ഡം ഇസ്ലാമിക്ക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ കണ്ണൂർ ജില്ല സമിതി ജില്ലയിലെ ഹൈയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ‘ഹൈസെക്ക്’ വിദ്യാർത്ഥി സമ്മേളനം 23ന് (ഞായർ) തലശ്ശേരി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടക്കും.

അന്ധവിശ്വാസങ്ങളെക്കുറിച്ചും അനാചാരങ്ങളെക്കുറിച്ചും വിദ്യാർത്ഥി സമൂഹത്തെ ബോധവൽക്കരിക്കുക, വിദ്യാർത്ഥി ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, അധാർമിക പ്രവർത്തനങ്ങളിൽ നിന്നും സംസ്ക്കരിച്ചെടുക്കുക, സോഷ്യൽ മീഡിയ ദുരുപയോഗവും ഗെയിമുകളുടെ അതിപ്രസരവും വരുത്തി വെക്കുന്ന വിപത്തുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുക, സമ്മർദ്ധങ്ങളെ അതിജയിക്കാനുള്ള മാനസിക ശക്തി വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുക ലഹരി മുക്ത കലാലയ പദ്ധതി സ്ക്കൂളുകളിലേക്കും വ്യാപിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ഹൈസെക്ക് സംഘടിപ്പിക്കുന്നത്.

തലശ്ശേരി നിയോജക മണ്ഡലം എം.എൽ.എ അഡ്വ. എ.എൻ ഷംസീർ, സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി സി സി കണ്ണൂർ ജില്ല പ്രസിഡന്റ് സതീഷൻ പാച്ചേനി, IUML ജില്ല സെക്രട്ടറി അഡ്വ. എ എ ലത്തീഫ്, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി കെ സുരേഷ്, വിസ്ഡം ഇസ്ലാമിക്ക് ഓർഗനൈസേഷൻ കണ്ണൂർ ജില്ല പ്രസിഡന്റ് അബ്ദുന്നാസർ സ്വലാഹി തുടങ്ങിയവർ പരിപാടിക്ക് ആശംസയർപ്പിച്ചു കൊണ്ട് സംസാരിക്കും. വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി നുറുദ്ധീൻ സ്വലാഹി, ഹാരിസ് കായക്കൊടി, ഷാഫി സ്വബാഹി, ഷഫീഖ് സ്വലാഹി തുടങ്ങിയവർ പഠന സെഷനുകൾക്ക് നേതൃത്വം നൽകും. സി.പി സലീം,ശിഹാബ് എടക്കര, ഷാഫി മദീനി തുടങ്ങിയവർ പാനൽ ചർച്ചയിൽ പങ്കെടുക്കും. സമാപന സമ്മേളനം വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുള്ള ഫാസിൽ ഉദ്ഘാടനം ചെയ്യും. വിസ്ഡം സ്റ്റുഡൻറ്സ് കണ്ണൂർ ജില്ല പ്രസിഡൻറ് റാഷിദ് സ്വലാഹി മുഖ്യ പ്രഭാഷണം നിർവഹിക്കും. വിവിധ മേഖലകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ സമ്മേളനത്തിൽ സംബന്ധിക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: