പ്രാദേശിക ചാനൽ പ്രവർത്തകൻ മരിച്ചു.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രാദേശിക ചാനൽ പ്രവർത്തകൻ മരിച്ചു.
പേരാമ്പ്ര: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ പ്രാദേശിക ചാനൽ പ്രവർത്തകനായ കായണ്ണയിലെ വാവോടും ചാലിൽ ഗിരീഷ്. 38, മരണപ്പെട്ടു. കണ്ണൂരിൽ പ്രാദേശിക ചാനലിനു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.ഗിരീഷ് സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് മാസത്തോളമായി കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരിക്കെ രോഗം ഭേതമായി വരികയും ഫിസിയോ തെറാപ്പിക്ക് വിധേയനായിരിക്കെ പെട്ടെന്ന് ഹൃദയഘാതം സംഭവിച്ചാണ് മരണപ്പെട്ടത്.നേരത്തെ കിനാലുരിൽ താമസിച്ചു വന്ന ഗിരീഷ് പിന്നീട്കുടുംബസമേതം കായണ്ണ ചാലിൽ മുക്കിൽ താമസമാക്കിയതാണ്. ഭാര്യ. മഞ്ജു, മക്കൾ: അലീന, അലൻ പിതാവ്.ഗോവിന്ദൻ ,മാതാവ്. കല്യാണി സഹോദരങ്ങൾ റീന, റിനേഷ്
20/9/2017