അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് വിധി. മണ്ണാർക്കാട് എസ്ഇ എസ് ടി കോടതിയാണ് വിധി പറയുക. ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ ലംഘിച്ച് പ്രതികൾ സാക്ഷികളെ സ്വാധീനിച്ചു എന്നാണ് പ്രോസിക്യൂഷൻ വാദം. പ്രതികൾ നേരിട്ടും ഇടനിലക്കാർ മുഖേനെയും സാക്ഷികളെ
സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. പ്രതികളായ മരയ്ക്കാർ,
ഷംസുദ്ദീൻ, നജീബ്, സജീവ് എന്നിവരാണ്
കൂടുതൽ തവണ സാക്ഷികളെ
സ്വാധീനിക്കാൻ ശ്രമിച്ചത്. ചിലർ സാക്ഷികളെ 63 തവണഫോണിൽ ബന്ധപ്പെട്ടതിന്റെ രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ
ഹാജരാക്കിയിരുന്നു. ഇനി വിസ്തരിക്കാൻ പോകുന്ന ചില സാക്ഷികളേയും പ്രതികൾ നിരന്തരം വിളിച്ചതിന് തെളിവുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. പതിനാറാം തീയതി ഹർജിയിൽ വാദം പൂർത്തിയായിരുന്നു. ജാമ്യാപേക്ഷയിൽ തീർപ്പ് വന്നതിന് ശേഷമാകും ഇനി വിസ്താരം. ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ 13
പേർ കൂറുമാറി. ഇതിൽ ഏഴുപേർ കോടതിയിൽ തിരുത്തിയത് രഹസ്യമൊഴി തിരുത്തിയവരാണ്. രണ്ടുപേർ മാത്രമാണ് പ്രോസിക്യൂഷന് അനുകൂല മൊഴി നൽകിയത്. അതിനിടെ, മധുവിന്റെ അമ്മയെ കേസിൽ നിന്ന് പിന്മാറാൻ ഭീഷണിപ്പെടുത്തിയ കേസിൽ ഒന്നാം
പ്രതി അബ്ബാസിന്റെ ചെറുമകൻ ഷിഫാന്റെ ജാമ്യാപേക്ഷയിലും വിചാരണക്കോടതി വിധി പറയും. ഓഗസ്റ്റ് ഒമ്പതിനാണ് ഷിഫാൻ അറസ്റ്റിലായത്. ഒന്നാം പ്രതി അബ്ബാസ് ഇപ്പോഴും ഒളിവിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: