മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം : പൊലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

മന്ത്രി ജെ.മേഴ്‌സിക്കുട്ടി അമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ടതിന്റെ പേരില്‍ സസ്‌പെ‌ന്‍ഡ് ചെയ്ത പൊലീസുകാരെ സര്‍വീസില്‍ തിരിച്ചെടുത്തു. ഒരു എ.എസ്.ഐ,​ രണ്ട് സി.പി.ഒ, ​എ.ആര്‍ ക്യാമ്ബിലെ ഒരു റിസര്‍വ് പൊലീസുകാരന്‍ എന്നിങ്ങനെ നാലു പേരെയാണ് സസ്‌പെന്‍ഡ് ചെയ്‌തത്.ആഗസ‌്‌റ്റ് 15ന് പത്തനംതിട്ടയില്‍ നിന്നുള്ള മടക്കയാത്രക്കിടയില്‍ അര മണിക്കൂറോളം ശൂരനാട് പൊലീസ് പരിധിയിലെ ചക്കുവള്ളിക്കും ഭരണിക്കാവിനുമിടയില്‍ മയ്യത്തുംകരയില്‍ മന്ത്രി ഗതാഗത കുരുക്കില്‍ അകപ്പെട്ടിരുന്നു. പള്ളിക്കലാറ്റില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ശൂരനാട്ട് ആരംഭിച്ച രണ്ട് ക്യാമ്ബുകള്‍ സന്ദര്‍ശിക്കുകയായിരുന്നു മന്ത്രിയുടെ ലക്ഷ്യം.ഗതാഗതക്കുരുക്കിന് ഇടയാക്കിയത് വിവാഹം നടന്ന ആഡിറ്റോറിയത്തിന് മുന്നില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്‌തിരുന്ന കാറാണെന്ന് മന്ത്രിക്ക് ബോദ്ധ്യപ്പെട്ടിരുന്നു. ഇതോടെയാണ് പൊലീസുകാര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചത് ശരിയായില്ലെന്ന് മന്ത്രി അഭിപ്രായപ്പെട്ടത്. മന്ത്രിക്ക് സുരക്ഷയൊരുക്കണെമെന്ന് അംഗരക്ഷകന്‍ റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ അറിയിച്ചതിനെ തുടര്‍ന്ന് ശൂരനാട് പൊലീസ് സ്‌റ്റേഷനില്‍ ഫോണ്‍ സന്ദേശം ലഭിച്ചു.ഈ സമയം രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ ജി.ഡി ചാര്‍ജ് വഹിച്ചപ്പോള്‍ രണ്ടാമന്‍ വയര്‍ലസ് സെറ്റിനൊപ്പം പാറാവ് ഡ്യൂട്ടിയും നോക്കുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്ബുമായി ബന്ധപ്പെട്ട ചുമതലകളില്‍ ഓഫീസര്‍മാരും മറ്റു പൊലീസുകാരും വ്യാപൃതരായ സാഹചര്യത്തിലായിരുന്നു മന്ത്രിക്ക് അകമ്ബടി സേവിക്കാന്‍ കഴിയാതെ പോയത്. മുന്‍കൂട്ടി ഔദ്യോഗികമായി വയര്‍ലസ് സെറ്റിലൂടെ അറിയിക്കാതെ സമയത്ത് അനൗദ്യോഗികമായി ഫോണില്‍ അറിയിച്ചെന്ന പോരായ്‌മയും നടപടിക്ക് വിധേയരായവര്‍ ചൂണ്ടി കാട്ടിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: