ഇന്ത്യയ്ക്ക് അഭിമാന നിമിഷം : ചന്ദ്രയാന്‍ ചന്ദ്രഭ്രമണപഥത്തില്‍
ഇരുപത്തിയൊമ്ബത് ദിവസത്തെ യാത്രയ്ക്ക് ശേഷം ഇന്ത്യയുടെ ചന്ദ്രപര്യവേഷ വാഹനമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. ഭൂമിയുടെ ഭ്രമണപഥം വിട്ട്, അഞ്ചു ദിവസമായി ചാന്ദ്രവലയത്തിലേക്കു നീങ്ങുന്ന ചന്ദ്രയാന്‍ ഇന്നു രാവിലെ 9.02ഓടെ വേഗം കുറച്ച് ചന്ദ്രന്റെ ആകര്‍ഷണ വലയത്തില്‍ പ്രവേശിച്ചു. ഇതോടെ ദൗത്യത്തിലെ സങ്കീര്‍ണമായ പ്രക്രിയ വിജയിച്ചതായി ഐ.എസ്.ആര്.ഒ അറിയിച്ചു.ചന്ദ്രന്റെ ആകര്‍ഷണ പരിധി 65,000 കിലോ മീറ്ററാണ്. ഇതിനടുത്ത് എത്തിച്ച പേടകത്തെ ഇന്ന് രാവിലെയോടെ ദ്രവ എന്ജിന് ജ്വലിപ്പിച്ച് മോട്ടോര്‍ വിപരീതദിശയില്‍ ചലിപ്പിച്ചു. വേഗം കുറഞ്ഞ്, പതുക്കെ ചന്ദ്രന്റെ ആകര്‍ഷണ വലയത്തിലേക്കു കടന്ന പേടകം അതിനെ ഭ്രമണം ചെയ്തു തുടങ്ങും. നാളെ വീണ്ടും എന്ജിന് ജ്വലിപ്പിച്ച് ഭ്രമണപഥം ശരിയാക്കും. ഇങ്ങനെ 28,30,സെപ്തംബര്‍ ഒന്ന് തീയതികളിലും എന്ജിന് ജ്വലിപ്പിച്ച് പേടകത്തെ ചന്ദ്രനിലേക്ക് കൂടുതല്‍ അടുപ്പിക്കുകയാണ് ചെയ്യുക. സെപ്തംബര്‍ എഴിനു പുലര്‍ച്ചെ 1.30 നും 2.30-നും ഇടയ്ക്ക് പേടകം ചന്ദ്രോപരിതലത്തിന് നൂറു കിലോമീറ്റര്‍ അടുത്തെത്തും. പിന്നീടാണ് പേടകത്തില്‍ നിന്ന് പുറത്തേക്കു വരുന്ന ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക. ജൂലായ് 22 ന് യാത്ര തുടങ്ങിയ പേടകം 3.84 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചാണ് ചന്ദ്രനിലെത്തുക.ദൗത്യം വിജയിച്ചാല്‍ അമേരിക്കയ്ക്ക് ശേഷം ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ഇറക്കുന്ന ആദ്യരാജ്യമായി ഇന്ത്യ മാറും.