ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ;സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​യ​തി തീ​രു​മാ​നി​ക്കും

ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ക്കും. ക​ണ്ണൂ​ര്‍ കോ​ര്‍​പ​റേ​ഷ​നി​ല്‍ യു​ഡി​എ​ഫി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം പാ​സാ​യ​തി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​ള​ക്‌​ട​ര്‍ ഇ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു കൈ​മാ​റും. തു​ട​ര്‍​ന്ന് ക​മ്മീ​ഷ​ന്‍ ഗ​സ​റ്റി​ല്‍ പ്ര​സി​ദ്ധീക​രി​ക്കും. പു​തി​യ മേ​യ​ര്‍​ക്കു​വേ​ണ്ടി​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ന്‍ പു​റ​ത്തി​റ​ക്കും. വ​ര​ണാ​ധി​കാ​രി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​തി​നാ​ല്‍ ഏ​ഴു​ദി​വ​സ​ത്തെ നോ​ട്ടീ​സ് ന​ല്‍​കി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തും. എ​ല്ലാ ന​ട​പ​ടി​ക​ളും മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണം. നി​ല​വി​ല്‍ ഡ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ. രാ​ഗേ​ഷ് ആ​ണ് ആ​ക്‌​ടിം​ഗ് മേ​യ​റാ​യി തു​ട​രു​ന്ന​ത്.​കോ​ണ്‍​ഗ്ര​സി​ലെ സു​മാ ബാ​ല​കൃ​ഷ്ണ​നാ​ണ് മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗം ചേ​ര്‍​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​നാ​ര്‍​ഥി​യെ തീ​രു​മാ​നി​ക്കും.പി​ന്നീ​ട് യു​ഡി​എ​ഫ് യോ​ഗം ഇ​ത് അം​ഗീ​ക​രി​ക്കും.ര​ണ്ടാം ടേ​മി​ല്‍ ലീ​ഗി​നാ​ണ് മേ​യ​ര്‍​സ്ഥാ​നം. ഡ​പ്യൂ​ട്ടി മേ​യ​ര്‍ സ്ഥാ​നം രാ​ഗേ​ഷി​നു​ത​ന്നെ​യാ​യി​രി​ക്കും. അ​ഞ്ചു വ​നി​ത​ക​ളാ​ണ് സി​പി​എം കൗ​ണ്‍​സി​ല​ര്‍​മാ​രാ​യു​ള്ള​ത്. മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ.​പി.ല​ത​യെ ഇ​നി മ​ത്സ​രി​പ്പി​ക്കി​ല്ല. അ​വി​ശ്വാ​സ​പ്ര​മേ​യം പാ​സാ​ക്കാ​ന്‍ 28 അം​ഗ​ങ്ങ​ള്‍ വേ​ണ്ടി​വ​ന്നെ​ങ്കി​ലും മേ​യ​ര്‍ സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ക്കാ​ന്‍ പ​ങ്കെ​ടു​ത്ത​തി​ലെ ആ​കെ അം​ഗ​ങ്ങ​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്രം മ​തി​യാ​കും. എ​ട​ക്കാ​ട് ഡി​വി​ഷ​ന്‍ പ്ര​തി​നി​ധി​യു​ടെ മ​ര​ണ​ത്തോ​ടെ എ​ല്‍​ഡി​എ​ഫി​ന് ഇ​പ്പോ​ള്‍ 26 അം​ഗ​ങ്ങ​ളെ ഉ​ള്ളൂ. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ പി.​കെ.രാ​ഗേ​ഷി​ന്‍റെ വോ​ട്ടി​ല്ലാ​തെ ത​ന്നെ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫി​ന് 27 അം​ഗ​ങ്ങ​ളു​ണ്ട്. ഡ​പ്യൂ​ട്ടി മേ​യ​ര്‍​ക്കെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യം കൊ​ണ്ടു​വ​രു​മെ​ന്നും സി​പി​എം നേ​താ​ക്ക​ള്‍ നേ​ര​ത്തെ തീ​രു​മാ​നി​ച്ചെ​ങ്കി​ലും നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യി​ല്ല. കോ​ര്‍​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​പി​എ​മ്മി​ന്‍റെ യോ​ഗം ഇ​ന്നു ചേ​രു​ന്നു​ണ്ട്. സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി വീ​തം വ​യ്പി​നെ ചൊ​ല്ലി കോ​ണ്‍​ഗ്ര​സും ലീ​ഗും ത​മ്മി​ല്‍ ച​ര്‍​ച്ച തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: