തില്ലങ്കേരിയിൽ ചെണ്ടുമല്ലിപ്പൂവ് വിസ്മയം

പുരളിമലയുടെ താഴ്വാരമായ തില്ലങ്കേരി പനക്കാട്ട് ക്ഷേത്രപരിസരത്ത് മൂന്നേക്കറിൽ ചെണ്ടുമല്ലികൾ പൂവിട്ടു.ഓണത്തെ വരവേൽക്കാൻ തില്ലങ്കേരിയിലെ ജെ.എൽ.ജി.യും പുരുഷ സ്വയംസഹായ സംഘവും രണ്ടുലക്ഷത്തോളം ചെണ്ടുമല്ലിത്തൈകളാണ് നട്ടത്.ഓണക്കാലത്ത് ഗുണ്ടൽപേട്ട്, ഗൂഡല്ലൂർ, മൈസൂർ എന്നിവിടങ്ങളിൽനിന്നാണ് ചെണ്ടുമല്ലിപ്പൂക്കൾ കണ്ണൂരിലെത്തുന്നത്.ഇതിന് വൻവില കൊടുക്കേണ്ടിവരുന്നു. ഇതിന് പരിഹാരമായാണ് നാട്ടിൽത്തന്നെ പൂക്കൃഷി നടത്തിയത്.ജില്ലാ പഞ്ചായത്ത് കൃഷിഭവൻ മുഖേന നടപ്പാക്കുന്ന ‘ഓണത്തിന് ഒരുകൊട്ട പൂവ്’ പദ്ധതിയുടെ ഭാഗമായാണിത്.75 ശതമാനം സബ്സിഡിനിരക്കിലാണ് കൃഷിഭവൻപരിധിയിലുള്ള കാർഷിക ഗ്രൂപ്പുകൾക്ക് ജില്ലാ പഞ്ചായത്ത് തൈകൾ നൽകിയത്.പഞ്ചായത്ത് പ്രസിഡന്റ് പി.പി.സുഭാഷാണ് കൃഷി ഉദ്ഘാടനംചെയ്തത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: