ഇതാ സ്വർഗ്ഗത്തിലെ യഥാർത്ഥ മാലാഖ കുട്ടികൾ: സ്വാഹയും ബ്രഹ്മയും ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് അരക്കോടിയുടെ സ്വത്ത്

സ്വർഗം എന്നാണ് സ്വാഹയുടെയും ബ്രഹ്മയുടെയും വീടിന്റെ പേര്.അച്ഛനാണ് ഇരുവർക്കും വേണ്ടി ഒരേക്കർ ഭൂമി കരുതിവെച്ചത്.

ഇവർക്ക് വേണ്ടി കരുതിവെച്ച അരക്കോടിയുടെ സ്വത്താണ് പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഇവർ കൈമാറാമെന്ന് സ്വാഹ സ്‌കൂളിൽ എഴുതി നൽകിയത്

സാമൂഹിക മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പുറംലോകത്തെത്തിയപ്പോള്‍ ഞെട്ടലോടുകൂടിയാണ് മലയാളികള്‍ അതിനെ സ്വീകരിച്ചത്. ഒരു തുണ്ട് ഭൂമിക്ക് വേണ്ടി പോലും അക്രമങ്ങള്‍ നടക്കുന്ന നാട്ടില്‍ ഈ കൊച്ച് കുട്ടിയുടെ മനുഷ്യ സ്‌നേഹത്തിന് മുന്നില്‍ തോറ്റുപോകുന്നെന്ന് പലരും കുറിച്ചു. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയമാണ് മാതാപിതാക്കൾ തന്റെ മക്കളുടെ ആഗ്രഹത്തിന് പൂര്‍ണ പിന്തുണയുമായി അച്ഛന്‍ ശങ്കരനുമുണ്ട്.മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കില്‍ നടക്കട്ടെ എന്നാണ് അച്ഛന്‍ ശങ്കരന്റെ നിലപാട്.

ഒമ്പതാം ക്ലാസ് വരെ പഴയ സംസ്‌കൃതം വിദ്വാനായ അച്ഛനാണ് സ്വാഹയെയും ബ്രഹ്മയെയും പഠിപ്പിച്ചത്. പിന്നീട് ഷേണായ് സ്മാരക സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. പത്താം ക്ലാസില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ സ്വാഹ പഠിക്കാനും മിടുക്കിയാണെന്നാണ് അധ്യാപകരുടെ പക്ഷം. സ്വാഹയും ബ്രഹ്മയും ചേര്‍ന്നെഴുതിയ കത്ത് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. അതേസമയം ഈ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിലുള്ള സാങ്കേതിക തടസ്സങ്ങള്‍ നീക്കുമെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ മീര്‍ മുഹമ്മദലിപറഞ്ഞു ഉരുള്‍ പൊട്ടലിലും മറ്റും വീടും സ്ഥലവും നഷ്ടപ്പെട്ടവട്ടവരെ ഇങ്ങോട്ട് പുനരധിവാസം നടത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്.

കോടതി വ്യവഹാരം മൂലം ഈ സ്ഥലത്തിന് 1993 മുതല്‍ നികുതി സ്വീകരിച്ചിരുന്നില്ല. എന്നാല്‍ എത്രയും പെട്ടെന്ന് ഈ പ്രശ്‌നങ്ങള്‍ പരിഹരിച്ച് നികുതി സ്വീകരിക്കാനും ഈ സ്ഥലം ഏറ്റെടുക്കാനുമുള്ള നടപടികള്‍ ഏറ്റെടുത്തതായി വില്ലേജ് ഓഫീസര്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: