ദുരിതാശ്വാസ പ്രവർത്തനവുമായി സഹകരിച്ച് ധന-ധാന്യ സമാഹരണം നടത്തിയവരും ഉത്സവാഘോഷങ്ങൾ മാറ്റിവച്ചവരുടേയും പ്രവർത്തനങ്ങൾ ഒറ്റ നോട്ടത്തിൽ

മാഹിയിലെ ഓട്ടോ തൊഴിലാളി യൂണിയൻ മാഹിയുടെ (ATUM)എല്ലാ തൊഴിലാളികളും ആഗസ്റ്റ് 21 ന്റെ ഓട്ടം ദുരിതാശ്വസ പ്രവർത്തനത്തിന്‌ ഉപയോഗിക്കാൻ തീരുമാനിച്ച വിവരം താങ്കളെ സ്നേഹപൂർവ്വം അറിയിക്കുന്നു. ഈ ദിവസത്തെ മുഴുവൻ കളക്ഷനും അവരുടെ ക്ഷേമത്തിന് ഉപയോഗിക്കാനും പ്രസിഡന്റ് പ്രദിപന്റെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. അതിനോട് എല്ലാ തൊഴിലാളികളും സഹകരിക്കും എന്നും എല്ലാ തൊഴിലാളികളും അറിയിച്ചു. മാഹിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രി യേതര സംഘടനയാണ് ATUM (ഓട്ടോ തൊഴിലാളി യൂണിയൻ മാഹി).

പള്ളിപ്പറമ്പ് മഹല്ല് കൂട്ടായ്മ സ്വൊരൂപിച്ച 30,625 രൂപ മഹല്ല് കൂട്ടായ്മ കമ്മിറ്റി ഭാരവാഹികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കണ്ണൂർ ജില്ലാ കലക്ടർക്ക് കൈമാറുന്നു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പെരിങ്ങാനം സ്കൂളിലെ ഓണാഘോഷ പരിപാടി മാറ്റി വെച്ചുകൊണ്ടുള്ള ഫണ്ട് 15000 രൂപ സ്കൂൾ ഹെഡ്മാസ്റ്റർ എ മൊയ്തീൻ മാസ്റ്റർ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ: പി പി സുഭാഷിന് കൈമാറുന്നു

കണ്ണൂർ ജില്ലയിലെ പെരുങ്ങോം പഞ്ചായത്തിലെ കക്കറ ക്രഷേർസ് ഉടമ KF വർഗ്ഗീസ് ദുരിതാശ്വാസ ക്യാമ്പിലേക്ക് അദ്ദേഹത്തിന്റെ സ്വന്തം ചെലവിൽ വാഹനമടക്കം ഭക്ഷണ സാധനങ്ങളും മറ്റും കണ്ണൂർ കലക്ടറേറ്റിൽ കണ്ണൂരിന്റെ Mp ശ്രീമതി ടീച്ചർക്ക് കൈമാറുന്നു.

കണ്ണൂർ സെൻട്രൽ പ്രിസൺ അന്തേവാസികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ തുച്ഛ വരുമാനത്തിൽ നിന്നും ശേഖരിച്ച 4.5 ലക്ഷം രൂപയുടെ ചെക്ക് സൂപ്രണ്ട് അവർകൾക്ക് കൈമാറുന്നു.

അലവിൽ കുന്നിൻ താഴെ പ്രദേശവാസികൾ സംഘടിപ്പിച്ച ഭക്ഷണം, വസ്ത്രം, സ്റ്റേഷനറി, മുതലായവ കണ്ണൂർ ജില്ലാ കളക്ടർ ഓഫീസിൽ എത്തിച്ചു,

റെഡ് ഈഗ്ൾസ് അരയാക്കണ്ടിപ്പാറ, അഴിക്കോടിന്റെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പ്രകൃതി ദുരന്തത്തിൽ പെട്ട് ദുരിത അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി സമാഹരിച്ച ആവശ്യ ഭക്ഷണ സാധനങ്ങൾ ,കുടിവെള്ളം ,വസ്ത്രം , മറ്റു അവശ്യ വസ്തുക്കൾ എന്നിവ മാതൃഭൂമി ഓഫീസിനു കൈമാറി.

ദുരിതാശ്വാസ പ്രവർതനത്തിൽ ഒരുമിക്കാം….. കലാനിലയം ഒപ്പമുണ്ട്….
ഭക്ഷ്യധാന്യങ്ങൾ ഉൾപെടെ അത്യാവശ്യ സാധനങ്ങൾ അടങ്ങുന്ന പരമാവധി കിറ്റ് , ദുരിതബാധിതരെ കണ്ടെത്തി എത്തിക്കാനാണ് ആദ്യ ശ്രമം . കിററിൽ ഉൾപെടുത്തേണ്ട സാധനങ്ങൾ:
അരി , പഞ്ചസാര, പരിപ്പ്, ചായപ്പൊടി , സാനിറ്ററി നാപ്കിൻ, ബക്കറ്റ്, കപ്പ്, തോർത്ത്, സോപ്പ്, ലുങ്കി, ബ്ലീച്ചിംങ്ങ് പൗഡർ, പ്ലേറ്റ് – 2, പുതപ്പ്, ബ്രഷ്, പേസ്റ്റ്, സ്റ്റീൽ ഗ്ലാസ്.
സഹായം പരമാവധി ആവട്ടെ…. സാമഗ്രികളായോ സാമ്പത്തികമായോ …… സാമ്പത്തികമായിട്ടാണെങ്കിൽ ഏറെ സൗകര്യമാണ്. സാധനങ്ങൾ വാങ്ങി ഒരേ അളവിലുള്ള കിറ്റുകൾ തയ്യാറാക്കാൻ സാധിക്കും
സഹായിക്കാൻ താൽപര്യമുള്ളവർ കൂത്തുപറമ്പ് മലയാള കലാനിലയവുമായോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക …

9544413758 – വിജിൻ
8086104123- അർജുൻ
9446593588- മലയാള കലാനിലയം

ഓർക്കുക:
അടിയന്തിര ഘട്ടം എന്ന നിലയിൽ കിറ്റുകൾ 23 ന് എത്തിക്കാനാണ് തീരുമാനം.

BOCCA ജൂനിയർ കായച്ചിറ ക്ലബ്ബ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ kyambuklil എത്തിച്ചു.

*കെ കെ എൻ പരിയാരം ഗവ. വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1996./97എസ്. എസ്. എൽ. സി. ബാച്ചിന്റെ ഒന്നിച്ചിരിക്കാം ഒരു വട്ടം കൂടി എന്ന പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഈ വർഷത്തെ ഓണം ബക്രീദ് ആഘോഷം നമ്മുടെ ഏവരുടെയും കുടുംബസംഗമത്തോടു കൂടി വിപുലമായി ആഘോഷിക്കുവാനാണ് തീരുമാനിച്ചിരുന്നത്. ഈ ആഘോഷ പരിപാടികൾ കേരളത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.. പ്രളയക്കെടുതി പരിഗണിച്ചു കൊണ്ട് ഞങ്ങൾ ഒഴിവാക്കുകയാണ്.. അതിനു വേണ്ടി നീക്കി വെച്ച തുക കേരളം ഇതുവരെ സാക്ഷ്യം വഹിച്ചിട്ടില്ലാത്ത സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുന്ന നമ്മുടെ കൂടപ്പിറപ്പുകളായ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിന് വേണ്ടി ഞങ്ങൾ ആ തുക വിനിയോഗിക്കുകയാണ്. അതിന്റെ ഭാഗമായി ഞങ്ങൾ 25000/ തുക മുഖ്���മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരി ക്കുകയാണ്. ആ തുക രാവിലെ ബഹു: പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.എ.രാജേഷ് അവർകൾ ഏറ്റുവാങ്ങി

ദുരിതാശ്വാസ ക്യാമ്പിലുള്ളവർക്ക്താങ്ങായി കെ എസ് യു

ആലക്കോട് കാപ്പി മലയിൽ ഉരുൾപൊട്ടൽ ഭീക്ഷിണിയിൽ ദുരിതമനുഭവിക്കുന്നവർ താമസിക്കുന്ന ഫർലോങ്കര ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് കെ.സ്.യു വിന്റെ നേതൃത്വത്തിൽ ആവശ്യ ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളും എത്തിച്ചു നൽകി. സ്ത്രീകളും കുട്ടികളുമടക്കം 300 ഓളം പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.
അർജുൻ പി ,ഇൻഫാൻ ചേനോത്ത്,ചാൾസ് സണ്ണി, മിഥിലാജ് ടി കെ ,ഫ്രെഡിൻ സെബാസ്റ്റ്യൻ, ക്രിസ്റ്റോ സന്തോഷ് ,ബേസിൽ എന്നിവർ നേതൃത്വം നൽകി.

കൈവിടില്ല ചെങ്ങനൂരിനെ ചെങ്ങനൂരിന്റെ വേദന ഓപ്പൻ മിക്സഡ് ചാലാടിന്റെ നേത്രത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക് ഉള്ള ആദ്യ വണ്ടി പുറപ്പെട്ടു കഴിഞ്ഞു മാഷാ അല്ലാഹ്
മിത്രങ്ങൾക് ഒരു കൈതാങ് എന്ന പേരിൽ എന്ന പേരിൽ ഒരു നാഷണൽ പെർമിറ്റ്‌ ലോറിയിൽ എല്ലാ സാധങ്ങൾളുമായി ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളായ അജാസ് മിന്ഹാജ് റസീൽ രാഹുഫത് സുഫൈദ് റിഷാദ് ചെങ്ങനൂരിലേക് യാത്ര തിരിച്ചിട്ടുണ്ട് ഈ കുട്ടായ്മയ്ക് വേണ്ടി രാവെന്നോ രാത്രിയെന്നോ വ്യത്യാസം ഇല്ലാതെ ഓടി നടന ടീം അംഗങ്ങൾക്കും ഈ മഹത്തായ കാര്യത്തിന് കൂടെ കൂടി മനസ് അറിഞ്ഞു സഹായിച്ചവരോടും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു ഇ കൂട്ടായ്മയിൽ ഒപ്പം കൂടി നിന്ന നിങ്ങൾക്കും ഞങ്ങൾക്കും ഇതിനു തക്കതായ പ്രതിഫലം നൽകുമാറാകട്ടെ എനിയും എനിയും നിങ്ങളാൽ കഴിയുന്ന കനിവിന്റെ സഹായ സൽകർമങ്ങൾ നിങ്ങൾ നിന്നും പ്രതീക്ഷിക്കുന്നു…

ചന്തേര മഹൽ യൂത്ത് സ്വരൂപിച്ച ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അവശ്യ സാധനങ്ങൾ.( Packaged foods, mineral water, baby foods, dresses , inner garments, buckets & mugs, sanitary napkins, soap , candles , match boxes , bath shall etc….) ചന്തേര ജനമൈത്രി പോലീസിന് കൈമാറുന്നു …

ദുരിത സഹോദരങ്ങൾക് ഒരു കൈതാങ്.യുവ കൂട്ടായ്മ വായാട്

വായാട് :കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന സഹോദങ്ങൾക്ക് സഹായഹസ്തവുമായി വായാട് യുവ കൂട്ടായ്മ .തോരാത്ത പേമാരിയിലും ഇടക്കിടെയുണ്ടാവുന്ന ഉരുൾപൊട്ടലിലും സർവ്വവും നഷ്ടപ്പെട്ട് യാതനകൾ മാത്രം ബാക്കിയായ കുടുംബങ്ങൾക്ക് സഹായ സഹകരണങ്ങൾ നൽകാനുള്ള ജില്ലാ കലക്ടറുടെ പ്രസ്താവനയോട് എെക്യദാർഢ്യം പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് നാട്ടുകാർ.
നാട്ടുകാരുടെയും വീട്ടുകാരുടെയും അകമഴിഞ്ഞ സഹായം സഹായപദ്ധതിയെ വൻവിജയമാക്കിയത് ശ്രദ്ധേയമായി.

കാരുണ്യത്തിന്റെ കരങ്ങൾനീട്ടി
എസ് എൻ കോളേജിലെ
കെ എസ് യു
കണ്ണൂർ :
പ്രളയദുരന്തത്താൽ പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ കെ എസ് യു എസ് എൻ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് നല്കാൻ ആവശ്യവസ്തുക്കളുടെ ശേഖരണം നടത്തി. കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രവർത്തനത്തിലൂടെ അരി, കുടിവെള്ളം, വസ്ത്രം തുടങ്ങിയ ആവശ്യവസ്തുക്കളാണ് സമാഹരിച്ചത്. യൂണിറ്റ് പ്രസിഡന്റ് അഭിനവ് രാജീവ്, ധനുഷ് സത്യൻ, റിബിൻ സി.എച്ച്, അഞ്ജന സുധീർ, സാരഗ് മുരളി തുടങ്ങിയവർ നേതൃത്വം നല്കി.

പ്രളയം കേരളത്തെ വിഴുങ്ങി സംഹാര താണ്ഡവമാടിയ ഈ വേളയിൽ ബാലഗോകുലത്തിന്റെ നിർണായക തീരുമാനം.

ദുരന്തവുമായി ബന്ധപ്പെടുത്തി ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ഉൾപ്പെടെയുള്ള എല്ലാ ആഘോഷങ്ങളും നിർത്തലാക്കിക്കൊണ്ട് സംസ്ഥാന നേതൃത്വം തീരുമാനം എടുത്തിരിക്കുന്നു…

യാതൊരു ആഘോഷവും പാടില്ല.

പകരം ശ്രീകൃഷണ ജയന്തി നാളിൽ അതാത് ഗോകുലങ്ങളിൽ ഗ്രാമ ക്ഷേത്രങ്ങളിലും നാമജപ സങ്കീർത്തന യാത്രകൾ നടത്തണം.

സംസ്ഥാന സംഘടനാ കാര്യദർശി

പാപ്പിനിശ്ശേരി: DYFI ഹാജി റോഡ് യൂണിറ്റ് ഓണാഘോഷ പരിപാടിക്കായി സമാഹരിച്ച തുകയായ 50, 150 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി………
ഹാജി റോഡിൽ നടന്ന ചടങ്ങിൽ DY F I പാപ്പിനിശ്ശേരി വെസ്റ്റ് മേഖലാ മുൻ സെക്രട്ടറി എം സുജിത്ത് 50, 150 രൂപ പാപ്പിനിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ നാരായണ ന് കൈമാറി………
ചടങ്ങിൽ CPl M പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി വി വി പവിത്രൻ, മുൻ ലോക്കൽ സെക്രട്ടറിമാരായ കെ വി രമേശൻ, കെ പി കരുണാകരൻ, DYFI ബ്ലോക്ക് കമ്മിറ്റി അംഗം കെ പി ശ്രീജിത്ത്, നേതാക്കളായ പി വി രൂപേഷ്, ഇസ്മയിൽ , ഷെറിൻ എന്നിവർ പങ്കെടുത്തു.

കണ്ണൂര് :ഉരുള്‍പൊട്ടലില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസവുമായി മുസ്ലിം യൂത്ത് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണം വസ്ത്രം സഹായം എന്നിവ എത്തിക്കുകയാണ് ചെയ്യുന്നത് ദുരിതാശ്വാസ ക്വാമ്പിലുള്ള
കേവലം ഇരുനൂറോളം കുടുംബങ്ങള്‍ക്ക് അരിയും മറ്റ് പക്ഷണ സാധനങ്ങളും വസ്ത്രവും ക്വിറ്റായി നല്‍കി ഇനി മുന്നൂറോളം ആളുകളുള്ള അടുത്ത ക്വാമ്പിലേക്കുള്ള അവശ്യസാധനങ്ങളുടെ ക്വിറ്റ് റെഡിയാക്കിക്കൊണ്ടിരിക്കുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം മാത്രമല്ല ദുരന്തം നേരിട്ടവര്‍ തിരിച്ചു വീട്ടിലേക്ക് പോവുമ്പോള്‍ അവരുടെ കൈകളിലേക്ക് ആവശ്യമായ ക്വിറ്റ് റെഡിയാക്കുകയും ചെയ്യുന്നുണ്ട്
പിറ്റേ ദിവത്തേക്ക് ആവശ്യമായി നല്‍കേണ്ട ഭക്ഷണ സാധനനങ്ങള്‍ തലേ ദിവസം തന്നെ ഒരുക്കുകയാണ് യൂത്ത് ലീഗ്

മാഹി മണ്ടപറമ്പത്ത് കോളനി നിവാസികൾ 15000 രൂപയുടെ സാധനങ്ങൾ മാഹി സബർമതി ഫൗണ്ടേഷൻ അധികൃതരെ എൽപിച്ചു. ശ്രീ ദിവാനന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: