അഴീക്കോട് പുന്നക്കപ്പാറ മൽജാഉൽ അനാം റിലീഫ് കമ്മിറ്റി പ്രളയ ബാധിതർക്കുള്ള സഹായം കൈമാറി
അഴീക്കോട് പുന്നക്കപ്പാറ, ചെമ്മരശ്ശേരി പാറ പ്രദേശങ്ങളിൽ നിന്നും സമാഹരിച്ച 50 ഇൽ അധികം അവശ്യ സാധനങ്ങൾ വയനാട് പേരിയ ഗവണ്മെന്റ് ഹൈ സ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ എത്തിച്ചു കൈമാറി. പ്രവർത്തനത്തിന് കമ്മറ്റി പ്രസിഡണ്ട് ഷൗക്കത്ത്, സെക്രട്ടറി മഹറൂഫ്, ഇസ്ഹാഖ്, നൗഷാദ്, അബ്ദുൽ ഖാദർ, അഷ്റഫ് തുടങ്ങിയവർ നേതൃത്വം നൽകി.