പയ്യന്നൂർനഗരസഭ
കണ്ടോത്ത് ഗവ:ആയുർവേദാശുപത്രി .
കർക്കിട ഔഷധക്കഞ്ഞി വിതരണം ആരംഭിച്ചു.

കർക്കിടമാസത്തെ ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പയ്യന്നൂർ കണ്ടോത്ത് ഗവ:ആയുർവേദാശുപത്രിയിൽ രോഗികൾക്ക് കർക്കിടക ഔഷധകഞ്ഞി വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, കൗൺസിലർമാരായ കെ.കെ. ഫൽഗുനൻ , സുലോചന ടീച്ചർ എന്നിവർ സംസാരിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ ഡോ: മിനി. എം.ആർ ,
ഡോ.ഗോപിനാഥൻ എന്നിവർ ക്ലാസെടുത്തു. ഡോ.രാഖി, ഡോ.സീന, ഡോ.സൗഭാഗ്യ, ഡോ.ജയേഷ്,
സ്റ്റാഫ് സെക്രട്ടറി പവിത്രൻ എന്നിവർ സംബന്ധിച്ചു.

അഷ്ട വൈദ്യൻ തൈക്കാട്ട് മൂസ്സ് വൈദ്യരത്‌നം ഔഷധശാലയാണ് ആവശ്യമായ കഞ്ഞിക്കൂട്ടിനുള്ള മരുന്നുകൾ നൽകി സഹായിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: