പ്രഥമ വനിതാ ഡോക്ടർക്കും യുവ ഡോക്ടർമാർക്കും സ്നേഹോപഹാരം

പയ്യന്നൂർ :രാമന്തളിയുടെ സ്വന്തം അഭിമാനവും പ്രഥമ വനിതാ ഡോക്ടറുമായ ഷയ്ക്ക ഷെരീഫിനെയും  മൂന്നു യുവ ഡോക്ടർമാരെയും   രാമന്തളി ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു  ശാഖ കമ്മിറ്റി  സി എച്ച് സൗധത്തിൽ സംഘടിപിച്ച ചടങ്ങിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വക്കറ്റ് അബ്ദുൽ കരീം ഡോക്ടർമാർക്ക് പുരസ്കാരം നൽകി പ്രസിഡണ്ട് കക്കുളത്ത് അബ്ദുൽ ഖാദർ അധ്യക്ഷനായി ജനറൽ സെക്രട്ടരി ഹമീദ് മാസ്റ്റർ സ്വാഗതം പറഞ്ഞു പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് പി എം ലത്തീഫ് ആർ. എം. വൈ.സി. മുഖ്യ രക്ഷാധികാരി കരപ്പാത്ത് ഉസ്മാൻ കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട്എസ് കെ. പി. സക്കരിയ്യ  തുടങ്ങിയവർ പ്രസംഗിച്ചു.പി. പി മുഹമ്മദലി, യു. കെ. മുഹമ്മദ് കുഞ്ഞി, കോച്ചൻ അബ്ദുല്ല, കെ.വി. അബൂബക്കർ ഹാജി പി പി സുലൈമാൻ, മുണ്ടക്കാൽ മുഹമ്മദ് ഹസ്സൻ, പി കെ ഫസീൽ  എന്നിവർ സംബന്ധിച്ചു.രാമന്തളിയുടെ പ്രഥമ പുരുഷ ഡോക്ടറായ  പി വി അബൂബക്കറിനെ സപ്തതി ആഘോഷ നിറവിൽ ആദരിച്ചു  രാമന്തളിയിലെ പ്രഥമ വനിതാ ഡോക്ടർ ഷെയ്ക്ക ഷെറീഫ് ,   ഡോക്ടർ മുഹമ്മദ് റിയാസ് ,ഡോക്ടർ മുസദ്ദിഖ് , ഡോക്ടർ നാദിറ എന്നിവർക്കും പുരസ്കാരം കൈമാറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: