സംസ്ഥാനത്ത് കൂടുതല്‍ ഇളവുകളില്ല; വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരും

സംസ്ഥാനത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളില്ല. വാരാന്ത്യ ലോക്ക്ഡൗണ്‍ തുടരാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലെ തീരുമാനം. കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ സുപ്രീംകോടതി ഉയര്‍ത്തിയ വിമർശനത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. 

വെള്ളിയാഴ്ച മൂന്ന് ലക്ഷം കൊവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ ബക്രീദ് ഇളവുകൾക്കെതിരെ അതിരൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. ചിലരുടെ സമ്മര്‍ദ്ദത്തിൽ സര്‍ക്കാര്‍ വീണുപോയെന്ന് കോടതി വിമര്‍ശിച്ചു. വൈകിയ വേളയിൽ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, ഇളവുകൾ കൊവിഡ് വ്യാപനം കൂട്ടിയാൽ നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: