ആശ്രമബന്ധു പുരസ്കാര ദാനം കൊട്ടിയൂർ ഗണപതി ക്ഷേത്രത്തിൽ വച്ച് സംഘടിപ്പിച്ചു

കൊട്ടിയൂർ: ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ചെങ്കോട്ടുകോണം ആശ്രമത്തിൻ്റെ ആശ്രമബന്ധു പുരസ്കാര ദാനം കൊട്ടിയൂർ ഗണപതി ക്ഷേത്രത്തിൽ വച്ച് സംഘടിപ്പിച്ചു.

ജഗത്ഗുരു സത്യാനന്ദ സരസ്വതി സ്വാമികളുടെ നേതൃത്വത്തിൽ നടന്ന പാലുകാച്ചി മലപ്രക്ഷോഭ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായിരുന്ന ആശ്രമബന്ധു ടി.പി. ഗോപിനാഥിനാണ് പുരസ്കാരം സമ്മാനിച്ചത്.
മഠാധിപതി ബ്രഹ്മപാദാനന്ദസരസ്വതിയുടെ നിർദ്ദേശപ്രകാരം ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ സംസ്ഥാന പ്രസിഡണ്ട് എസ് കിഷോർ കുമാർ പുരസ്കാരം സമ്മാനിച്ചു.
പി. എസ്. മോഹനൻ കൊട്ടിയൂർ അദ്ധ്യക്ഷത വഹിച്ചു.

സൊസൈറ്റിയുടെ സംസ്ഥാന ജനറൽ സിക്രട്ടറി ഉണ്ണികൃഷ്ണൻ മംഗലശേരി .വി.കെ.ബാലകൃഷ്ണൻ അരുൺ ഭരത് കെ.സുനിൽകുമാർ വി.കെ.ചന്ദ്രൻ കെ.സി.രാധാകൃഷ്ണൻ രാജേഷ് നടുക്കായലുങ്കൽ സുരേഷ് കൊട്ടിയൂർ എന്നിവർ പ്രസംഗിച്ചു. പാലുകാച്ചി മല തീർത്ഥാടനവുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: