മുൻ മന്ത്രി കെ. ശങ്കരനാരായണ പിള്ള അന്തരിച്ചു


മുൻ മന്ത്രി കെ.ശങ്കരനാരായണ പിള്ള അന്തരിച്ചു. 76 വയസായിരുന്നു. ഇന്നലെ രാത്രി 11.30ഓടെ നെടുമങ്ങാടുള്ള അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് അദ്ദേഹം കുഴഞ്ഞുവീണത്. തുടർന്ന് നെടുമങ്ങാട് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു. കൊവിഡ് ടെസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം വിട്ട് നൽകും.

ഇ.കെ നായനാർ മന്ത്രിസഭയിൽ ഗതാഗത മന്ത്രിയായിരുന്നു കെ.ശങ്കരനാരായണ പിള്ള. കേരളത്തിലെ ആദ്യ കെഎസ്‌യു ജില്ലാ പ്രസിഡന്റ് എന്ന നിലയിലും യൂത്ത് കോൺഗ്രസിന്റെ ജില്ലാ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ ഡിസിസി പ്രസിഡന്റ് എന്ന നിലയിലും ശ്രദ്ധേയനായ വ്യക്തിയാണ്.

ഇതിന് ശേഷം കോൺഗ്രസിൽ നിന്ന് മാറി, കോൺഗ്രസ് എസിൽ ചേർന്നു. കോൺഗ്രസ് എസിന്റെ ആക്ടിംഗ് സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചു. ആ കാലഘട്ടത്തിൽ 1987 മുതൽ 1991 വരെ ഗതാഗത മന്ത്രിയായി പ്രവർത്തിച്ചു. പിന്നീട് കെപിസിസി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു.

അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോൺഗ്രസിൽ നിന്ന് മാറി ഇടത് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചു. പിന്നീട് രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: