ഒന്നിലധികം പെൻഷൻ വാങ്ങുന്നവരുടെ അലവൻസുകൾക്ക് നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ഒ​ന്നി​ല​ധി​കം പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ​ക്ക്​ ന​ൽ​കു​ന്ന മ​റ്റ്​ അ​ല​വ​ൻ​സു​ക​ൾ ഒ​രു പെ​ൻ​ഷ​ന്​ മാ​ത്ര​​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി. പെ​ൻ​ഷ​ൻ​കാ​ർ 80 ക​ഴി​ഞ്ഞ​വ​ർ​ക്കു​ള്ള സ​പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സ്​, മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ്​, ഉ​ത്സ​വ ബ​ത്ത എ​ന്നി​വ ഒ​ന്നി​ല​ധി​കം കൈ​പ്പ​റ്റു​ന്നി​ല്ലെ ന്ന്​ പെ​ൻ​ഷ​ൻ ഡി​സ്​​ബേഴ്​​സി​ങ്​ അ​തോ​റി​റ്റി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ധ​ന​വ​കു​പ്പ്​ നി​ർ​ദേ​ശി​ച്ചു. പി.​എ​സ്.​സി, വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ​, ലോ​കാ​യു​ക്ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ട്രൈബ്യൂ​ണ​ൽ, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ ന​ൽ​കു​ന്ന പെ​ൻ​ഷ​ൻ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി പെ​ൻ​ഷ​ൻ എ​ന്ന വി​ഭാ​ഗ​ത്തി​ൽ ക​ണ​ക്കാ​ക്കും.

• സം​സ്ഥാ​ന സ​ർ​വി​സ്​ പെ​ൻ​ഷ​നും കു​ടും​ബ പെ​ൻ​ഷ​നും ഒ​രു​മി​ച്ച്​ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ മെ​ഡി​ക്ക​ൽ അ​ട​ക്കം മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ സ​ർ​വി​സ്​ പെ​ൻ​ഷ​ന്​ മാ​ത്ര​മേ ഇ​നി ന​ൽ​കൂ.

• സം​സ്ഥാ​ന സ​ർ​വി​സ്​ പെ​ൻ​ഷ​ൻ-​​കു​ടും​ബ പെ​ൻ​ഷ​ൻ എ​ന്നി​വ​യോ​ടൊ​പ്പം ഒ​ന്നോ ഒ​ന്നി​ല​ധി​ക​മോ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി സ​ർ​വി​സ്​ പെ​ൻ​​ഷ​നോ-​കു​ടും​ബ പെ​ൻ​ഷ​നോ ബോ​ർ​ഡ്​-​കോ​ർ​പ​റേ​ഷ​ൻ, അ​തോ​റി​റ്റി-​സ​ർ​വ​ക​ലാ​ശാ​ല തു​ട​ങ്ങി​യ​വ​യി​ൽ നി​ന്നു​ള്ള സ​ർ​വി​സ്​ പെ​ൻ​ഷ​നോ-​കു​ടും​ബ പെ​ൻ​ഷ​നോ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ സ​ർ​വി​സ്​ പെ​ൻ​ഷ​നി​ൽ​നി​ന്ന്​ അ​ല്ലെ​ങ്കി​ൽ സം​സ്ഥാ​ന സ​ർ​വി​സ്​ കു​ടും​ബ പെ​ൻ​ഷ​നി​ൽ​നി​ന്ന്​ മാ​ത്രം അ​ല​വ​ൻ​സു​ക​ൾ അ​നു​വ​ദി​ക്കും.

• ഒ​ന്നോ അ​ധി​ക​മോ സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി സ​ർ​വി​സ്​ പെ​ൻ​ഷ​നും അ​തേ വി​ഭാ​ഗ​ത്തി​ലെ കു​ടും​ബ പെ​ൻ​ഷ​നും കൈ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ ഒ​രു ​പെൻ​ഷ​ന്​ മാ​ത്രം അ​ല​വ​ൻ​സു​ക​ൾ ന​ൽ​കും.

• ബോ​ർ​ഡ്​ കോ​ർ​പ​റേ​ഷ​ൻ, അ​തോ​റി​റ്റി, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ മു​ത​ലാ​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ സ​ർ​വി​സ്​ പെ​ൻ​ഷ​നും കു​ടും​ബ പെ​ൻ​ഷ​നും ഒ​രു​മി​ച്ച്​ കെ​പ്പ​റ്റു​ന്ന​വ​ർ​ക്ക്​ ഏ​തെ​ങ്കി​ലും ഒ​രു സ്ഥാ​പ​ന​ത്തി​ലെ സ​ർ​വി​സ്​ പെ​ൻ​ഷ​ന്​ മാ​ത്രം അ​ല​വ​ൻ​സു​കൾ നൽകും.

• കു​ടും​ബ പെ​ൻ​ഷ​ൻ ഒ​ന്നി​ല​ധി​കം വ്യ​ക്തി​ക​ൾ പ​ങ്കി​ടു​ന്നെ​ങ്കി​ൽ സ്​​പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സ്​ തു​ല്യ​മാ​യി ഭാ​ഗി​ക്ക​ണം. അ​ർ​ഹ​ർ​ക്ക്​ അ​വ​രു​ടെ ഭാ​ഗം മാ​ത്രം അ​നു​വ​ദി​ക്ക​ണം. മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സ്​ ഉ​ത്സ​വ​ബ​ത്ത എ​ന്നി​വ തു​ല്യ​മാ​യി ഭാ​ഗി​ച്ച്​ വ്യ​ക്തി​ക​ൾ​ക്ക്​ അ​വ​രു​ടെ ഭാ​ഗം ന​ൽ​ക​ണം.
•കു​ടും​ബ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വ്യ​ക്തി നി​ല​വി​ൽ സ​ർ​ക്കാ​ർ സേ​വ​ന​ത്തി​ലാ​ണെ​ങ്കി​ൽ ​സേ​വ​ന കാ​ല​ത്ത്​ അ​വ​ർ​ക്ക്​ ഇൗ ​അ​ല​വ​ൻ​സു​ക​ൾ​ക്ക്​ അ​ർ​ഹ​ത​യി​ല്ല.

• വി​ര​മി​ച്ച പാ​ർ​ട്ട്​​ടൈം അ​ധ്യാ​പ​ക​ർ, എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ലെ പെ​ൻ​ഷ​ൻ​കാ​ർ-​കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ, പാ​ർ​ട്ട്​​​ടൈം പെ​ൻ​ഷ​ൻ​കാ​ർ-​കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ, എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ, മു​ഖ്യ​മ​ന്ത്രി, മ​റ്റ്​ മ​ന്ത്രി​മാ​ർ, പ്ര​തി​പ​ക്ഷ നേ​താ​വ്​, ചീ​ഫ്​ വി​പ്പ്​ എ​ന്നി​വ​രു​ടെ പേ​ഴ്​​​സ​ന​ൽ സ്​​റ്റ​ഫി​ലേ​ക്ക്​ നേ​രി​ട്ട്​ നി​യ​മ​നം ല​ഭി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക്​ സ്​​പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സി​ന്​ അ​ർ​ഹ​ത​യു​ണ്ട്.

•പു​ന​ർ​നി​യ​മ​ന​ത്തി​ലു​ള്ള പെ​ൻ​ഷ​ൻ​കാ​ർ, എ.​െ​എ.​സി.​ടി.​ഇ, യു.​ജി.​സി, എം.​ഇ.​എ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​രു​ന്ന പെ​ൻ​ഷ​ൻ​കാ​ർ, പി.​എ​സ്.​സി, വി​വ​രാ​കാ​ശ ക​മീ​ഷ​ൻ, ലോ​ക​യു​ക്​​ത, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ ​ൈട്ര​ബ്യൂ​ണ​ൽ എ​ന്നി​വ​യി​ലെ​യും സ​മാ​ന സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സേ​വ​ന​ത്തി​ന്​ ന​ൽ​കു​ന്ന സ്​​പെ​ഷ​ൽ കാ​റ്റ​ഗ​റി പെ​ൻ​ഷ​ൻ എ​ന്നി​വ​ക്ക്​ സ്​​പെ​ഷ​ൽ കെ​യ​ർ അ​ല​വ​ൻ​സി​ന്​ അ​ർ​ഹ​ത​യി​ല്ല.

• എ​ക്​​സ്​​ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ-​കു​ടും​ബ പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​ർ​ക്കും മെ​ഡി​ക്ക​ൽ അ​ല​വ​ൻ​സി​ന്​ അ​ർ​ഹ​ത​യി​ല്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: