ആറളത്ത് വീട്ടിനുള്ളിൽ വീട്ടമ്മ വെട്ടി പരിക്കേറ്റ നിലയിൽ; അപകടമാണെന്ന വീട്ടമ്മയുടെ മൊഴിയിൽ ദുരൂഹത


ഇരിട്ടി: ആറളത്ത് വീട്ടമ്മയെ വീട്ടിനുള്ളിൽ വെട്ടേറ്റും മാർദ്ധനമേറ്റതുമായ പരിക്കുളോടെ കണ്ടെത്തി. പയോറ ഏച്ചിലത്തെ കുന്നുമ്മൽ രാധ (58)യെയാണ് തന്റെ വീടിനുള്ളിൽ പരിക്കേറ്റനിലയിൽ കണ്ടെത്തിയത് . ഇവരെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
ഞായറാഴിച്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. രാധയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ചെവി വെട്ടേറ്റ് മുറിഞ്ഞ് തൂങ്ങിയ നിലയിലും, കാലിന് ആഴത്തിൽ മുറിവേറ്റ നിലയിലും കണ്ടെത്തിയത്. താടിയെല്ലിന് ഇരുഭാഗത്തും ക്ഷതമേറ്റ് പൊട്ടലും ഉള്ളതായാണ് വിവരം.
ഈ സമയം ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം താമസിക്കുന്ന സഹോദരി കണ്ണൂരിൽ വീട്ട് ജോലിക്ക് പോയിരിക്കുകയായിരുന്നു. ഏക മകൾ ഭർത്തൃ വീട്ടിലാണ് തമസം. വീണ് പരിക്കേറ്റതാണെന്നാണ് രാധ സമീപ വാസികളോട് പറഞ്ഞിരിക്കുന്നത് . എന്നാൽ ഒറ്റനോട്ടത്തിൽ തന്നെ വെട്ടേറ്റും മർദ്ദിച്ചുമുണ്ടായ മുറിവുകളും പരിക്കുകളും ആണെന്ന് ഇവ മനസ്സിലാകുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആറളം പൊലിസിനോട് മോഷ്ടാവാണ് അക്രമിച്ചതെന്നും കഴുത്തിലും കാതിലുമുള്ള സ്വർണ്ണാഭരണങ്ങൾ കവരുന്നത് ചെറുക്കുമ്പോഴാണ് ആക്രമിച്ചതെന്നുമാണ് ഇവർ പിന്നീട് മൊഴി നൽകിയത് . ഇവരുടെ മൊഴികളിൽ വൈരുദ്ധ്യം ഉള്ളതായും മോഷണശ്രമം നടന്നതായി ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും സംഭവത്തിൽ ദുരൂഹതയുള്ളതായും പൊലിസ് അറിയിച്ചു.
പരുക്ക് ഗുരുതരമായതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ് ഇവരെ പ്രവേശിപ്പിചിരിക്കുന്നത്. അതിനാൽ പൊലീസിന് കൂടുതൽ മൊഴി രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് നിർണ്ണായകമായ വിവരങ്ങൾ ലഭിച്ചതായും സംഭവവുമായി രണ്ട് പേർ ആറളം പൊലിസിന്റെ വലയിലായതായും സൂചനയുണ്ട്. ഇരിട്ടി ഡി.വൈ.എസ്.പി പ്രിൻസ് ഏബ്രഹാമാന്റെ നിർദ്ധേശത്തിൽ ആറളം പൊലിസ് ഇൻസ്‌പെക്ടർ അരുൺദാസ്, പ്രിൻസിപ്പൽ എസ് ഐ ശ്രീജേഷ്, അഡി: എസ് ഐ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട് പോലീസ് നിരീക്ഷണത്തിലാണ്.
കണ്ണൂരിൽ നിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവു ശേഖരിച്ചിട്ടുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: