ഓൺ ലൈൻ പഠനത്തിനായി വേണ്ടത് ടെലിവിഷനും മൊബൈൽ ഫോണും; ഈ പോലീസുകാർ ചെയ്ത കാര്യങ്ങൾ അറിഞ്ഞാൽ നമുക്ക് പറയാം നന്മയുള്ള ലോകം ഇപ്പോഴും ഇവിടെ ഉണ്ടെന്ന്

കണ്ണൂർ: കുടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിലെ കോട്ടച്ചോല ആദിവാസി കോളനിയിലെ ഈ
വീട്ടിൽ കുടിയാന്മല പോലീസ് സ്റ്റേഷനിലെ പോലീസുകാർ കണ്ടത് വ്യത്യസ്തമായ കാഴ്ചയാണ്. അച്ഛനും അമ്മയും, 3 പെൺ കുട്ടികളും ഒരാൺകുട്ടിയും അടങ്ങുന്ന കുടുംബം. കുടുംബത്തിന് അത്താണിയാകേണ്ട 18 കാരനായ മകൻ പരിയാരം മെഡിക്കൽ കോളേജിൽ ഡയാലിസിസ് ആവശ്യമായ രോഗിയാണ്. ഈ വീട്ടിലുള്ള പത്താം ക്ലാസ്കാരി വീടിന് തൊട്ട് താഴെയുള്ള വായനശാലയിലെ ടെലിവിഷനിൽ നോക്കിയാണ് പഠിക്കുന്നത്. ഒരു “സഹൃദയൻ” കുടിയാന്മല പോലീപോലീസ് സ്റ്റേഷനിൽ നൽകിയ ടെലിവിഷൻ ഈ വീട്ടിലേക്ക് എത്തിക്കാൻ സ്റ്റേഷനിലെ ഗിരീഷ് മുള്ളിക്കോട്ടിന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. കുട്ടിയായാന്മല സ്കൂളിലെ എസ്.പി.സി ടീച്ചറുടെ നിർദ്ദേശ പ്രകാരം അവിടേക്ക് പുറപ്പെട്ട പോലീസുകാരോടൊപ്പം കേബിൾ കണക്ഷൻ നൽകുന്ന ആൾ കൂടിയായ ടീച്ചറുടെ ഭർത്താവ് റോബിൻസും കൂടി. കൂടിയാന്മല എസ്.എച്ച്.ഒ പ്രദീപ്, എസ്.ഐ ദിജേഷ് എന്നിവരും ടി വി യുമായി ജോൺ എസ്.ഐ യും പ്രദീപ് എസ്.ഐ യും സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് മുള്ളിക്കോട്ട്, ഗിരീഷ് ടി.കെ എന്നിവരും ആ മലമുകളിലേക്ക് പുറപ്പെട്ടു. റോബിൻസും ആൻ്റിന സെറ്റ് ചെയ്യാനുള്ള ആളും റെഡിയായി. കേബിൾ എത്തിയിട്ടില്ല ഇതു വരെ അവിടെ. ആന്റിന സ്ഥാപിക്കാൻ സ്ഥലമില്ലസ്ഥലമില്ല. ഉടൻ ആന്റിന സ്ഥാപിക്കാനുള്ള സ്ഥലം കൊത്തിക്കിളച്ച് റെഡിയാക്കി ചെങ്കല്ല് ചുമന്ന് കൊണ്ട് വെച്ചു പോലീപോലീസിന്റെ കർമ്മനിരത. അര മണിക്കൂറിനുളളിൽ ആ വീട്ടുകാരുടെ മുഖത്ത് വിരിഞ്ഞ പുഞ്ചിരിക്ക് നിറം പകരാൻ അത്യാവശ്യ സാധനങ്ങളുടെ ഒരു കിറ്റും കൊടുത്ത് മലയിറങ്ങിയപ്പോൾ കാറ്റിന് നല്ല തണുപ്പായിരുന്നു. പോലീസുകാരുടെ മനസ്സും അത് പോലെ കുളിരിലായിരുന്നു. ഈ കർക്കിടകത്തിലും അതുവരെ അവർക്കായി കാത്തു നിന്ന വെയിൽ മങ്ങി മഴയോട് വരാൻ പറഞ്ഞു. സുമനസ്സുകളുടെ ഉള്ളിലേക്ക് പെയ്തിറങ്ങാൻ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: