സി.ഒ.ടി നസീര്‍ വധശ്രമം: പൊലീസ്​ തെരയുന്ന വാഹനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ

കണ്ണൂര്‍: സി.ഒ.ടി നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട്​ പൊലീസ്​ തെരയുന്ന വാഹനത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ. സി.പി.എം ജില്ലാ കമ്മറ്റി യോഗത്തിന്​ ഷംസീര്‍ എത്തിയത്​ ഇൗ കാറിലാണ്​. വാഹനത്തില്‍ എം.എല്‍.എ ബോര്‍ഡ്​ വെച്ചിരുന്നില്ല.കെ.എല്‍.07 സി.ഡി 6887 നമ്ബര്‍ ഇന്നോവയിലാണ്​ വധശ്രമം സംബന്ധിച്ച്‌​ ഗൂഢാലോചന നടന്നതെന്ന്​ പൊലീസ്​ കണ്ടെത്തിയിരുന്നു. ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്‍ എ.എന്‍ ഷാഹിറിന്‍െറ ഉടമസ്ഥതയിലാണ്​ കാര്‍. ഇൗ കാര്‍ ഇതുവരെ കണ്ടെത്താനായില്ലെന്നും വാഹനത്തിനായുള്ള തെരച്ചിലിലാണെന്നുമുള്ള നിലപാടിലായിരുന്നു പൊലീസ്​.തലശ്ശേരി കുണ്ടുചിറയിലെ ഡ്രൈവിങ് ടെസ്​റ്റ്​​ ഗ്രൗണ്ടിന്​ മുമ്ബില്‍ വെച്ചും ചോനാടത്തെ കിന്‍ഫ്ര പാര്‍ക്കിനടുത്തുവെച്ചുമാണ് ഈ കാറില്‍​ ഗൂഢാലോചന നടന്നതെന്നായിരുന്നു ​കേസില്‍ അറസ്​റ്റിലായ പൊട്ടി സന്തോഷ്​ നല്‍കിയ മൊഴി. മേ​യ് 18ന് ​രാ​ത്രി ഏ​ഴ​ര​ക്ക് ത​ല​ശ്ശേ​രി കാ​യ്യ​ത്ത് റോ​ഡി​ലെ ക​ന​ക് റ​സി​ഡ​ന്‍​സി​ക്ക് സ​മീ​പ​മാ​ണ് ന​സീ​ര്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. സംഭവവുമായി ബന്ധപ്പെട്ട്​ സി.പി.എം തലശ്ശേരി ഏരിയ കമ്മറ്റി മുന്‍ ഓഫീസ്​ സെക്രട്ടറി എന്‍.കെ രാഗേഷും അറസ്​റ്റിലായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: