കണ്ണൂർ വിമാനത്താവളത്തിൽ രണ്ടര കിലോ സ്വർണം പിടിച്ചു

ദോഹയിൽ നിന്നു കണ്ണൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 2.56 കിലോ സ്വർണം റവന്യൂ ഇന്റലിജൻസ് വിഭാഗം പിടികൂടി. ഇന്നലെ വെളുപ്പിന് 4.50ന് ദോഹയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ കോഴിക്കോട് ചാത്തമംഗലം സ്വദേശി തരുപറമ്പിൽ മുഹമ്മദ് ഫാസിൽ ആണ് ഡിആർഐയുടെ പിടിയിലായത്. ഇലക്ട്രോണിക് എമർജൻസി ലാംപിൽ ഒളിപ്പിച്ച 22 സ്വർണ ബിസ്ക്കറ്റുകൾ ആണ് കണ്ടെത്തിയത്. ഇതിനു 92 ലക്ഷം രൂപ വില വരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: