തലശ്ശേരിയിൽ റോഡുകൾ വെള്ളത്തിനടിയിലായി

തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലെയും ഒട്ടേറെ റോഡുകൾ വെള്ളത്തിലായി. ഇതുകാരണം ഗതാഗതക്കുരുക്കുണ്ടാകുകയും കടകൾ അടച്ചിടുകയും ചെയ്തു. മഴ തുടങ്ങി അരമണിക്കൂർ പലയിടത്തും റോഡുകളിൽ വെള്ളം നിറയാൻ തുടങ്ങി. പിന്നിട്ടതോടെ റോഡുകൾ ഭാഗികമായോ പൂർണമായോ മുങ്ങി. മുകുന്ദ് കവല-നാരങ്ങാപ്പുറം റോഡ്, ഗുഡ്‌സ്‌ഷെഡ് റോഡിൽ കുയ്യാലി ഭാഗം, ചേറ്റംകുന്നിലെ റോഡ് എന്നിവയും വെവെള്ളത്തിൽ മുങ്ങി. കാൽമുട്ടുവരെ വെള്ളം പൊങ്ങി. കടകൾക്കുള്ളിലേക്കും വെള്ളം കയറി. മുകുന്ദ് കവല-നാരങ്ങാപ്പുറം റോഡിൽ നാരങ്ങാപ്പുറത്തും കടകൾ പൂട്ടി. കുയ്യാലിയിലും ചില കടകൾ പൂട്ടേണ്ടി വന്നു. മാടപ്പീടികയിലും വെള്ളം കയറിയതിനാൽ കടകളടച്ചു. പലയിടത്തും ഉടമകൾ വന്നെങ്കിലും കടകൾ തുറക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നു. സാധനങ്ങൾ വെള്ളത്തിൽ കുതിർന്ന് വലിയ നാശനഷ്ടമുണ്ടായതായി പരാതിയുണ്ട്. പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ടാക്സി സ്റ്റാൻഡിലും സദാനന്ദപൈ പെട്രോൾ പമ്പിന് മുന്നിലെ റോഡിലും കാൽമുട്ടിന് മുകളിൽ വെള്ളം കയറി. സമീപത്തെ ആസ്പത്രിയിൽ പോകുന്നവർ ബുദ്ധിമുട്ടിലായി. മാടപ്പീടക റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് ചില കടകൾ പൂട്ടി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: