കാൽനടക്കാരനെ ഇടിച്ച് മരണത്തിനിടയാക്കി നിർത്താതെ പോയ കാർ കണ്ടെത്താൻ നവ മാധ്യമങ്ങളുടെ സഹായം തേടി പോലീസ്

13-7-2018 തീയ്യതി രാത്രി 9.45 മണിക്ക് പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ചുമടുതാങ്ങി എന്ന സ്ഥലത്ത് വച്ച്

കാൽനടയാത്രക്കാരനായ തിരുവനന്തപുരം സ്വദേശി ഹരികുമാർ എന്നയാൾ കാർതട്ടി മരണപ്പെട്ടിരുന്നു. അപകടം സംഭവിച്ചിട്ട് കാർ നിർത്താതെ പോയി. സിൽവർ-വെള്ള നിറത്തിലുള്ള കാറാണ് അടിച്ചിട്ട് നിർത്താതെ പോയത്. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ കാർ ആയിരിക്കുവാനാണ് സാധ്യത. നിങ്ങളുടെ വീടിന്റെ സമീപത്ത് മൂടിവച്ച നിലയിലോ മറ്റോ കാർ കാണപ്പെടുകയാണെങ്കിലോ….. ഏതെങ്കിലും വർക്ക്ഷോപ്പിൽ പ്രസ്തുത തീയതിക്ക് ശേഷം പണി എടുപ്പിച്ചതോ ആയ വാഹനം ഉണ്ടെന്ന് നിങ്ങളുടെ അറിവിൽ പെട്ടിട്ടുണ്ടെങ്കിൽ

9497980897
9497926020
9947651337

എന്നീ നമ്പറുകളിൽ വിവരം അറിയിക്കുവാൻ താൽപര്യം. വാഹനം കണ്ടു കിട്ടുകയാണെങ്കിൽ മാത്രമേ മരണപ്പെട്ട ആളുടെ കുടുബത്തിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയുള്ളു. ആയതിനാൽ നിങ്ങളുടെ ഓരോ ഷെയറും വളരെ വിലപ്പെട്ടതാണ്.. മാക്സിമം ഷെയർ ചെയ്ത് സഹകരിക്കുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: