പിഴ ഇനത്തിൽ മോട്ടോർവാഹനവകുപ്പിന് കണ്ണൂരിൽ നിന്നു മാത്രം കിട്ടാനുള്ളത് 4കോടിരൂപ

കണ്ണൂർ: പിഴയിനത്തിൽ മോട്ടോർ വാഹന വകുപ്പിന് കണ്ണൂരിൽ നിന്നു മാത്രം കിട്ടാനുള്ളത് 4കോടിരൂപ കേരളത്തിൽ മൊത്തത്തിൽ കിട്ടാനുള്ളത് 33കോടിരൂപ ഈടാക്കാനുള്ള നീക്കം ശക്തമാക്കി മോട്ടോർവാഹനവകുപ്പ്. ഒരു സർക്കാർ വാഹനത്തെയും പിഴ അടക്കുന്നതിൽ നിന്നും ഒഴിവാക്കേണ്ടെന്നും നോട്ടീസ് ലഭിച്ചിട്ടും പിഴയടക്കാത്ത 5ൽ കൂടുതൽ തവണ നിയമം ലംഘിച്ചവരുടെ ലൈസൻസ് റദ്ദാക്കാനും ഗതാഗത കമ്മീഷണർ വിളിച്ചു ചേർത്ത ആർ.ടി.ഒ മാരുടെ യോഗം തീരുമാനിച്ചു. എറണാകുളം ജില്ലയിൽ നിന്നാണ് ഏറ്റവും കൂടുതൽ പിഴ പിരിഞ്ഞ് കിട്ടാനുള്ളത് 6 കോടി രൂപ, കണ്ണൂരും,തൃശൂരുമാണ് 4കോടിയുമായി തൊട്ട് പിന്നിൽ.കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നും 3കോടി വീതവും കിട്ടാനുണ്ട്. സർക്കാരിന്റെ ഒരൊറ്റ വാഹനത്തേയും പിഴയിൽ നിന്നും ഒഴിവാക്കേണ്ടന്നാണ് തീരുമാനം.രാഷ്ട്രീയനേതാക്കൻമാർക്കും ഇളവ് ലഭിക്കില്ല. ആറോളം പ്രമുഖ രാഷ്ട്രീയക്കാരുടെ പേരിലുള്ള വാഹനങ്ങൾ മാത്രം 200 ലധികം തവണ നിയമലംഘനം നടത്തിയിട്ടുണ്ട്.സംസ്ഥാനത്ത് ഒരോ ദിവസവും 3000 ത്തോളം പേർ ഗതാഗത നിയമം ലംഘിക്കുന്നുണ്ടെന്നാണ് കണക്ക്. കൺട്രോൾ റൂമിൽ 12 പേരെ താൽക്കാലികമായി നിയമിച്ചാണ് നിയമ ലംഘനത്തിന് നോട്ടീസ് അയക്കുന്നത്. ഇനി ഇത്തരത്തിൽ നോട്ടീസ് അയക്കുന്നതിന് കെൽട്രോണിനെ ചുമതലപ്പെടുത്തും. ഒരു നോട്ടീസിന് 49 രൂപ കെൽട്രോണിന് നൽകണം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: