തളിപ്പറമ്പ ആർ ടി ഒ ഓഫീസിനെതിരായ സോഷ്യൽ മീഡിയ വിവാദം: യൂത്ത് ലീഗ് വിചാരണ സമരം നടത്തി
തളിപ്പറമ്പ: ഇക്കഴിഞ്ഞ ദിവസങ്ങളിൽ തളിപ്പറമ്പ ആർ ടി ഓഫീസിൽ നടന്ന ചില നടപടിക്രമങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയകളിൽ വ്യാപിച്ച് കൊണ്ടിരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് തളിപ്പറമ്പ ജോ:ആർ ടി ഒ യെ മുസ്ലിംയൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിചാരണ നടത്തി.ഓഫീസ് മാന്വേഴ്സിന്റെ ഭാഗമായി ലുങ്കി മുണ്ടുകൾ എതിർക്കാറുണ്ടെന്നും എന്നാൽ മതപഠനം നടത്തുന്ന ഒരു പറ്റം വിദ്യാർത്ഥികളും ഗുരുക്കൻമാരും ധരിക്കാറുള്ള പ്രത്യേക കള്ളിമുണ്ടിനെക്കുറിച്ച് അറിവില്ലാത്തത് കൊണ്ട് സംഭവിച്ചതാണെന്നുംഇനിയങ്ങോട്ട് ഇത് ശ്രദ്ധയിലുണ്ടാവുമെന്നും ആർ.ടി.ഒ വ്യക്തമാക്കി.വിചാരണ സമരത്തിന് യൂത്ത് ലീഗ് നേതാക്കളായ ഓലിയൻ ജാഫർ, എൻ.യു.ശഫീക്ക്, ഉസ്മാൻ കൊമ്മച്ചി, അശ്രഫ് ബപ്പു, റഷീദ് പുളിംപറമ്പ്, മുസ്തഫ കുറ്റിക്കോൽ, അൻഷദ് ഏഴാംമൈൽ, ശക്കീർ മുത്തൂട്ടി, നൗഫൽ, സി.പി.ഫിറോസ് എന്നിവർ നേതൃത്വം നൽകി.