ഇരിട്ടി പാലം ജംഗ്ഷൻ വീതി കൂട്ടൽ; ഭൂമി ഏറ്റെടുക്കൽ സർവ്വേയ്ക്ക് തുടക്കമായി
ഇരിട്ടി: തലശേരി- വളവുപാറ (കൂട്ടുപുഴ) അന്തര്‍ സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായി qഇരിട്ടിയില്‍ പുതുതായി നിര്‍മിക്കുന്ന പാലം ജംഗ്ഷൻ വീതി കൂട്ടുന്നതിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കു ന്നതിനുള്ള സര്‍വെ തുടങ്ങി .റോഡ് വികസനത്തിനായി കെഎസ്ടിപി നേരത്തെ ഏറ്റെടുത്ത ഭൂമിക്ക് പുറമെയാണ് കൂടുതല്‍ സ്ഥലം ഏറ്റെടു ക്കുന്നത്. പുതിയ പാലത്തിന്റെ പൂര്‍ത്തീകരണത്തോടൊപ്പം നിലവി ലുള്ള രീതിയില്‍ ജംഗ്ഷൻ വികസിപിച്ചാല് അപകടങ്ങള്‍ക്ക് സാധ്യതയു ണ്ടെന്ന കെഎസ്ടിപിയുടേയും ലോക ബാങ്കിന്റെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നത്. നേരത്തെ ഏറ്റെടുത്തഭൂമിക്ക് പുറമെ ഒരെക്കര്‍ 32 സെന്റ് സ്ഥലമാണ് അധികമായി ഏറ്റെടുക്കേണ്ടത്. പാലത്തിന്റെ പായം പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശത്താണ് അധിക ഭൂമി വേണ്ടി വരുന്നത്. ഇരിട്ടി- തളിപ്പറമ്പ് സംസ്ഥാന പാതയില്‍ നിന്നും വരുന്ന വാഹനങ്ങളും ഉളിക്കല്‍ ഭാഗത്തു നിന്നുളള വാഹനങ്ങളും വീരാജ്പേട്ട, കൂട്ടുപുഴ, എടൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളും ഇരിട്ടി ടൗണ്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങളും പാലം ജംഗ്ഷനില്‍ വെച്ചാണ് വിവിധ ഭാഗങ്ങളിലേക്ക് തിരിഞ്ഞു പോകുന്നത്. ഇപ്പോള്‍ തന്നെ ജംഗ്ഷനില്‍ വന്‍ ഗതാഗതക്കൂരുക്കാണ്. വീതി കൂടിയ പുതിയ പാലം പൂര്‍ത്തിയാകുന്നതോടെ ജംഗ്ഷനില്‍ വന്‍ ഗതാഗതക്കുരുക്കും അപകടവും ഉണ്ടാകുമെന്നും ലോകബാങ്ക് സംഘം കണ്ടെത്തിയിരുന്നു. അടിയന്തിരമായി വീതി കൂട്ടുന്നതിന് കുടുതല്‍ സ്ഥലം ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അധിക ഭൂമി ഏറ്റെടുക്കു ന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മറ്റ് നടപടികള്‍ നീണ്ടു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ജില്ല കലക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഓണത്തിന് മുമ്പ് ഭൂമി ഏറ്റെടുക്കല്‍ പ്രവർത്തി പൂര്‍ത്തിയാക്കാന്‍ കെഎസ്ടിപി ലാന്റ് അക്വിസിഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്കി. സര്‍വെ പൂര്‍ത്തീകരിച്ച് നോട്ടിഫൈ ചെയ്യണം. ഭൂഉടമകളുമായി ചര്‍ച്ച നടത്തി വില നിര്‍ണ്ണയം നടത്തി വേണം ഏറ്റെടുക്കല്‍ പ്രക്രിയ പൂര്‍ത്തീകരിച്ച് ഭൂമി ഏറ്റെടുക്കാൻ.