മഹിളാ അസോസിയേഷന് പേരാവൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പേരാവൂര്‍ : പഞ്ചായത്ത് പ്രസിഡന്റും മഹിളാ അസോസിയേഷന് പേരാവൂര്‍ ഏരിയാ പ്രസിഡന്റുമായ ജിജി ജോയിയെ പഞ്ചായത്തംഗം മർദ്ദിച്ചതിൽ മഹിളാ അസോസിയേഷന് പേരാവൂര്‍ ഏരിയാ കമ്മിറ്റി പ്രതിഷേധിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് അസോസിയേഷൻ പേരാവൂര്‍ ഏരിയാ സെക്രട്ടറി ടി.പ്രസന്ന ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് മഹിളാ അസോസി യേഷന്‍ പേരാവൂര്‍ ഏരിയാ കമ്മിറ്റി ഇന്ന് രാവിലെ 10 ന് പേരാവൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.