കരാറുകാർ ഏറ്റെടുത്തില്ല, പ്രദേശവാസി കൂട്ടായ്മ അറ്റകുറ്റപണി ഏറ്റെടുത്ത് മധുര പ്രതികാരം

അധികാരികളുടെ നിസ്സംഗതക്കെതിരെ നാട്ടുകാരുടെ മധുര പ്രതികാരം. പാനൂർ: അധികാരികളുടെ നിസ്സംഗതക്കെതിരെ നാട്ടുകാരുടെ മധുര പ്രതികാരം.
റോഡ് നവീകരണത്തിന്

8 ലക്ഷം രൂപ അനുവദിക്കപ്പെട്ടിട്ടും കരാറുകാർ പ്രവൃത്തി ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ കനത്ത മഴയിലും അറ്റകുറ്റപണി ഏറ്റെടുത്താണ് പ്രദേശവാസികളുടെ കൂട്ടായ്മ പ്രതികാരം ചെയ്തത്.
കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ പുത്തൂർ ഓവുപാലത്തിന് സമീപത്തെ എകരത്ത് – കണ്ണങ്കോട് വെസ്റ്റ് എൽ.പി.സ്കൂൾ റോഡിന്റെ അറ്റകുറ്റപണിക്കാണ് പ്രദേശവാസികൾ മുന്നിട്ടിറങ്ങിയത്.
വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽ നിന്നും കെ.പി.മോഹനൻ കൃഷി മന്ത്രിയായിരിക്കെ
8 ലക്ഷം രൂപ
റോഡ് നവീകരണത്തിന് നീക്കിവച്ചിരുന്നു.
പ്രവൃത്തി പൂർത്തിയാക്കിയാലും വർഷങ്ങൾ കഴിഞ്ഞേ പണം ലഭിക്കുകയുള്ളൂ എന്ന കാരണം പറഞ്ഞാണ് കരാറുകാർ ഏറ്റെടുക്കാൻ മടി കാണിച്ചതത്രെ.
വാർഡ് മെമ്പർ കെ.പി.സമീറയുടെ നേതൃത്വത്തിൽ നിർമാണ കമ്മറ്റികൾ രൂപീകരിച്ചെങ്കിലും കരാറുകാർ ജോലി എടുക്കാൻ വിമുഖത കാണിക്കുകയായിരുന്നു.
നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡ് തീർത്തും അപകടാവസ്ഥയിലും ഗതാഗതയോഗ്യമല്ലാത്തതുമായിരുന്നു. നാട്ടുകാർ മൂന്നു ലക്ഷം രൂപ സമാഹരിച്ചാണ് അറ്റകുറ്റപണികൾ ആരംഭിച്ചത്

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: