പിണറായി കൂട്ടക്കൊല: ആദ്യ കുറ്റപത്രം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

തലശ്ശേരി: പിണറായി കൂട്ടക്കൊല കേസിന്റെ ആദ്യ കുറ്റപത്രം അന്വേഷണ

സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. തലശ്ശേരി സിഐ എംപി ആസാദ്, മുൻപ് കേസ് അന്വേഷിച്ച സിഐ കെഇ പ്രേമചന്ദ്രന്‍ എന്നിവരാണ് കുറ്റപത്രം സമര്‍പ്പിക്കുക. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കുന്നത്. കേസിലെ പ്രതി സൗമ്യ അറസ്റ്റിലായി 90 ദിവസം പൂര്‍ത്തിയാകുന്ന ജൂലായ് 23 നുള്ളില്‍ തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. അറസ്റ്റിന് ശേഷം 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് ന്യായമായും കോടതിയില്‍ പോയി ജാമ്യം ലഭിക്കാനുള്ള അര്‍ഹതയുണ്ട്. ഇതേ തുടര്‍ന്നാണ് പോലീസ് തിരക്കിട്ട നീക്കം നടത്തി ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കേസില്‍ ആദ്യം കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ കമലയുടെ കൊലപാതകം സംബന്ധിച്ച കുറ്റപത്രമാണ് ഇന്ന് സമര്‍പ്പിക്കുക. ലോക്കല്‍ പോലീസ് നടത്തുന്ന അന്വേഷണത്തിനെതിരെ പ്രതിയായ സൗമ്യയുടെ ബന്ധുക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കൊലപാതകത്തില്‍ സൗമ്യക്ക് പ്രചോദനമായവരെ കൂടി കണ്ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമാണെന്നായിരുന്നു ബന്ധുക്കളുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി സൗമ്യയുടെ ബന്ധുക്കള്‍ തലശ്ശേരി എഎസ്പിക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് ഇതുവരെ മറ്റ് നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: