ഇരിട്ടി പാലം: പൈലിംങ്ങ് പൂർത്തിയാക്കാൻ കോൺക്രീറ്റ് സ്പാനുകൾ പാകിത്തുടങ്ങി

ഇരിട്ടി: കനത്ത മഴയെ തുടർന്ന് ഇരിട്ടി പുതിയ പാലത്തിനായുള്ള പൈലിംങ്ങിന്റെ കരിങ്കല് ഗാബിയാന് മതിലും മലവെള്ളപാച്ചിലിൽ

ഇരിട്ടി പുഴയെടുത്തതോടെ പുതിയപാലം പൈലിംങ്ങിനായി കൂറ്റന് കോണ്ക്രീറ്റ് കട്ടകള് സ്ഥാപിച്ച് ഒഴുക്കിനെതിരെ പ്രതിരോധ മതില് തീര്ക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. ഇത്തരത്തിൽ കോൺക്രീറ്റ് കട്ടകൾ സ്ഥാപിച്ച് നടത്തുന്ന ഈ ഭാഗത്തെ പൈലിംഗ് രണ്ടാഴ്ച കൊണ്ട് പൂര്ത്തിയാകും. പൈലിംഗിനായി ഉണ്ടാക്കിയ മണ്തിട്ട ഒഴുകിപോയതിനെ തുടര്ന്നാണ് കൂറ്റൻ കോണ്ക്രീറ്റ് കട്ടകള് സ്ഥാപിക്കുന്നത്. പാലത്തിന്റെ ഇരിട്ടി ടൗണ് ഭാഗത്തെ പൈലിംഗിനാണ് കോണ്ക്രീറ്റ് കട്ടകള് അടുക്കിവെച്ച് വെള്ളത്തിന്റെ ഒഴുക്കിനെ പ്രതിരോധിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ ശക്തി പരിഗണിച്ച് ആറു പൈലിംങ്ങോടെ തൂണ് നിര്മിക്കണമെന്ന വിദഗ്ധ ഉപദേശത്തെ തുടര്ന്ന് ആരംഭിച്ച പ്രവ്യത്തി പുഴയിലെ കുത്തൊഴുക്കിനെ തുടര്ന്ന് പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞ വര്ഷം കാലവര്ഷത്തില് പൈലിംഗ് തകര്ന്നതിനെ തുടര്ന്നാണ് വീണ്ടും ആഴം കൂട്ടി പൈലിംഗ് നടത്തേണ്ടിവന്നത്. ഇത്തവണയും ആശങ്കയുണ്ടായിരുന്നെങ്കിലും പുഴയില് സ്വാഭാവിക പാറ കണ്ടതിന് ശേഷവും രണ്ട് മീറ്റര്കൂടി പൈലിംങ്ങ് നടത്തിയതോടെയാണ് മലവെള്ള പാച്ചലിനെ അതി ജീവിക്കാന് പൈലിംങ്ങിന് കഴിഞ്ഞത് . ഇരിട്ടി വളവുപാറ അന്തര് സംസ്ഥാന പാതയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഇരിട്ടിയില് പുതിയ പാലം നിര്മിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ ശക്തി മനസിലാക്കുന്നതില് വന്ന വീഴ്ച്ചയാണ് ഇരിട്ടി പാലത്തിന്റെ പൂര്ത്തീകരണത്തിന് തടസമായി നില്ക്കുന്നത്. പാലത്തിന്റെ പായം പഞ്ചായത്തിന്റെ അധീനതയിലുള്ള ഭാഗത്തെ പൈലിംഗ് ആരംഭിക്കണമെങ്കില് പുഴയില് ഒഴുക്കിന്റെ ശക്തി നന്നായി കുറയണം. ഇവിടെ ഉയര്ത്തിയ മണ്തിട്ടകള് മുഴുവന് ഒഴുക്കില് നഷ്ടപ്പെട്ടു. ഇവിടെയും കോണ്ക്രീറ്റ് കട്ടകള് സ്ഥാപിക്കണമെങ്കില് പുഴയിലെ ഒഴുക്ക് നന്നായി കുറയണം. മഴയുടെ ശക്തി കുറയുന്ന സപ്തംബർ മാസത്തോടെയേ പുഴയിലെ ഒഴുക്കിന്റെ ശക്തി കുറയാനും സാധ്യതയുള്ളു എന്നതിനാൽ മഴയുടെ ശക്തി കുറഞ്ഞ് നീരൊഴുക്ക് കുറഞ്ഞതിനു ശേഷമേ ആ ഭാഗത്തെ പൈലിംഗ് ആരംഭിക്കു എന്നാണ് അറിയുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: