കര്‍ക്കിട മാസത്തില്‍ ഔഷധ കഞ്ഞി വിതരണവുമായി തില്ലങ്കേരി ആയുർവേദ ആശുപത്രി.
ഇരിട്ടി. ദേഹരക്ഷമാസമായ കര്‍ക്കിട മാസം പിറന്നതോടെ രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഔഷധ
കഞ്ഞിയൊരുക്കി തില്ലങ്കേരി പഞ്ചായത്ത്. തില്ലങ്കേരി പഞ്ചായത്ത്് ആയുര്വേദാശുപത്രിയിലാണ് കര്‍ക്കിടമാസം മുഴുവന്‍ ഔഷധ കഞ്ഞിയൊരുക്കുന്നത്. കര്‍ക്കിട മാസത്തില്‍ ചെയ്യുന്ന ദേഹരക്ഷ പ്രവര്‍ത്തനങ്ങള്‍ വര്‍ഷം മുഴുവന്‍ ആരോഗ്യത്തിന് സംരക്ഷണമേകുമെന്നാണ് ആയുര്‍വേദം പറ യുന്നത്. ഇതില്‍ പ്രഥമ സ്ഥാനം വിവിധ ഔഷധ കൂട്ടുകള്‍ കൊണ്ട് തയ്യാറാക്കുന്ന കഞ്ഞിക്കു തന്നെയായതു കൊണ്ടാണ് ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉപയോഗപ്പെടുത്തും വിധം കഞ്ഞി തയ്യാറാക്കന്‍ തീരുമാനിച്ചതെന്ന് പഞ്ചായത്ത് ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ.അനീഷ്കുമാര്‍ പറഞ്ഞു. കഞ്ഞിക്കാവശ്യമായ ഔഷധ കൂട്ടുകള്‍ ഭരതീയ ചികില്‍സാ വകുപ്പും അരി സ്വകാര്യസംരഭകരില് നിന്നും ശേഖരിച്ച് പഞ്ചായത്ത് അധികൃതരും നല്കുന്നു.ആശുപത്രിയിലെം ജിവനക്കാര്‍ തന്നെയാണ് കഞ്ഞി പാകം ചെയ്യുന്നത്.കഴിഞ്ഞ വര്‍ഷവും കര്‍ക്കിട മാസചരണത്തിന്റെ ഭാഗമായി ശരീര രക്ഷക്കുള്ളവിവിധ ഇലപ്രദര്ശനമുള്പ്പടെ നിരവധി പരിപാടികള്‍ പഞ്ചായത്ത് നടത്തിയിരുന്നു. ഞായര്‍ ഒഴികെ കര്‍ക്കിടക മാസാവസാനം വരെ തില്ലങ്കേരി ഗവര്‍മെന്റ് ആയുര്വേദാശുപത്രിയലെത്തുന്ന എല്ലാവര്ക്കും ഔഷധ കഞ്ഞി ലഭിക്കും. ഔഷധകഞ്ഞിയുടെ വിതരണ ഉദ്ഘാടനം വൈസ് പ്രസിഡന്റ് സി.ഷൈമയുടെ അധ്യക്ഷതയില്‍ പ്രസിഡന്റ് പി.പി.സുഭാഷ് നിര്‍വ്വഹിച്ചു.ഡോ. കെ.അനീഷ് കുമാര്‍, വി.കെ.കാര്‍ത്തിയായനി, വി.മിനി, വിലങ്ങേരി കൃഷ്ണന്, കെ.കെ.പ്രീത തുടങ്ങിയവര്‍ സംസാരിച്ചു.