കണ്ണൂരിൽ വീട്ടമ്മയ്ക്ക് അയൽവാസിയുടെ വെട്ടേറ്റ് ഗുരുതരം; മുൻ വൈരാഗ്യമെന്ന് പോലീസ്

കണ്ണൂർ: പൊടിക്കുണ്ട് രാമതെരുവിൽ വീട്ടമ്മയെ അയല്‍വാസി കത്തികൊണ്ടു കുത്തിപരുക്കേല്‍പ്പിച്ചു. അയല്‍വാസിയുടെ കുത്തേറ്റ് ഗുരുതരാവസ്ഥയില്‍. വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. വാക്ക് തർക്കത്തെ തുടര്‍ന്ന് കഴുത്തിനാണ് ഇവര്‍ക്ക് കുത്തേറ്റത്. രാമതെരുവിലെ അനിതാ പുരുഷോത്തമനാണ് ഇന്ന് വൈകുന്നേരം കുത്തേറ്റത്. അയല്‍വാസിയായ രാമതെരുവിലെ റിജേഷിനെ കണ്ണൂര്‍ ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
റിജേഷും അനിതാ പുരുഷോത്തമന്റെ കുടുംബവും നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അക്രമത്തില്‍ കലാശിച്ചത്. കഴുത്തിന് ആഴത്തില്‍ കുത്തേറ്റ വീട്ടമ്മയുടെ നിലഗുരുതരമാണ്. എ.കെ.ജി സഹകരണാശുപത്രിയില്‍ അതിതീവ്രപരിചരണവിഭാഗത്തില്‍ ഇവര്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്തില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.