തളിപ്പറമ്പ് സൗത്ത് സബ് ജില്ലാതല വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ വെച്ചു നടന്നു

കുറ്റ്യാട്ടൂർ: തളിപ്പറമ്പ് സൗത്ത് സബ് ജില്ലാതല വായനാ വാരാചരണത്തിൻ്റെ ഉദ്ഘാടനം കുറ്റ്യാട്ടൂർ എ.എൽ.പി സ്കൂളിൽ വെച്ചു നടന്നു. വാർഡ് മെമ്പർ എ മിനിയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ സുധാകരൻ ചന്ദ്രത്തിൽ സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകം നൽകി ഉദ്ഘാടനം ചെയ്തു. വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ പുസ്തകപ്രദർശനം തളിപ്പറമ്പ് സൗത്ത് ബി.പി.സി ഗോവിന്ദൻ എടാടത്തിലും സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനംമുഖ്യ പ്രഭാഷകനായ കവിയും മുൻ പ്രഥമാധ്യാപകനുമായ ഒ.എം മധുസൂദനൻ നിർവ്വഹിച്ചു. വായനവാരത്തോടനുബന്ധിച്ച് കുഞ്ഞുണ്ണി മാഷും കുട്ട്യോളും പുനർജനിച്ചു. സ്കൂൾ അങ്കണത്തിൽ പുസ്തക പൂമരം, വായനാ കുറിപ്പ് തയ്യാറാക്കൽ, കാവ്യനർത്തനം എന്നിവ കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. ചടങ്ങിൽ രേഖ മഹേഷ്, ഷിജു പത്താം മൈൽ, ഷൈറ കെ, അഖില പി.എസ്, അമേഗ മഹേഷ്, അശ്വിൻ കൃഷ്ണ എന്നിവർ ആശംസ നേർന്നു. പ്രസ്തുത പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ എ വിനോദ് കുമാർ സ്വാഗതവും, കെ.വി മിഥുൻ മോഹനൻ നന്ദിയും പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: