27 മണിക്കൂർ നീണ്ട ദുരിതത്തിനറുതി; കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് യാത്രികർ നാടണഞ്ഞു

മസ്കത്ത്​: തുടർച്ചയായ 27 മണിക്കൂറിലെ ദുരിതപർവ്വങ്ങൾ താണ്ടി എയർ ഇന്ത്യ എക്​സ്​പ്രസിലെ കണ്ണൂരിലേക്കുള്ള യാത്രക്കാർ തിങ്കളാഴ്ച നാടണഞ്ഞു. ശനിയാഴ്ച രാത്രി 10 മണിക്ക് മസ്കത്തിൽനിന്ന് പുറപ്പെടേണ്ട വിമാനമാണ്​ ഒരു ദിവസം വൈകി തിങ്കളാഴ്ച പുലർച്ചെ ഒരുമണിയോടെ യാത്ര തുടർന്നത്​.

വിമാനം വൈകിയത്​ സ്ത്രീകളെയു കുട്ടികളെയും, മരണമടക്കം മറ്റ്​ അടിയന്തിര ആവശ്യമുള്ള യാത്രക്കാരെയും ദുരിതത്തിലാക്കിയിരുന്നു. അധികൃതരിൽനിന്ന്​ കൃത്യമായ വിവരം ലഭിക്കാത്തതിനെ തുടർന്ന്​ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തത്തിയിരുന്നു.

ഒടുവിൽ ഞായറാഴ്ച രാത്രി 11മണിയോടെ എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്​ഥൻ യാത്ര സംഘത്തിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും യാത്ര തുടരാനുള്ള വഴി തെളിയുകയുമായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: